തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ആവേശം നിറച്ച് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ. ശനിയാഴ്ച ചൂരക്കാട്, തെക്കുംഭാഗം, പള്ളുരുത്തി നമ്പ്യാപുരം, ദീപം ജംഗ്ഷൻ, വി.പി.ശശി റോഡ്, കച്ചേരിപ്പടി, കല്ലാശേരി റോഡ്, ദേശാഭിമാനി ജംഗ്ഷൻ, പെരുമ്പടപ്പ്, കുമ്പളങ്ങി, ജനതാ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഡോ. കെ.എസ്. രാധകൃഷ്ണൻ പര്യടനം നടത്തി. ഇവിടെങ്ങളിലെ വീടുകളിൽ കയറി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. എല്ലായിടത്തും വലിയ സ്വീകരണമാണ് ഡോ. കെ.എസ്. രാധാകൃഷ്ണന് ലഭിച്ചത്.

നിരവധി ഓട്ടോറിക്ഷാകളുടെ അകമ്പടിയോടെയാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പര്യടന യാത്ര നടന്നത്. കണ്ണങ്ങാട് പാലത്തിന് മുന്നിൽ അവസാനിച്ചു. പെരുമ്പടപ്പിലെ സെന്റ് ജൂലിയാന കോൺവെന്റിലെത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മതസ്ഥാപനങ്ങളും സന്ദർശിച്ചു.