- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ തരംഗമായ ബ്ലൂംബ്ലൂമിന്റെ ബിക്യാമ്പും ഫെസ്റ്റ് ദി സ്‌കൂൾ ഓഫ് ഇന്നൊവേറ്റേഴ്‌സ് എന്നീ പാഠ്യപദ്ധതികൾ ഇനി കർണാടകയിലേക്കും
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്തിയ ബി ക്യാമ്പും ഫെസ്റ്റ് ദി സ്‌കൂൾ ഓഫ് ഇന്നൊവേറ്റേഴ്‌സ് എന്നീ പാഠ്യപദ്ധതികളുടെ പ്രവർത്തനങ്ങൾ കർണാട സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കൊട്ടാരത്തിൽ വെച്ചുനടന്ന ചടങ്ങിൽ കർണാടക ഡി.സി.എം ഡോ. അശ്വത് നാരായണും പൂയം തിരുന്നാൾ ഗൗരീ പാർവതീ ഭായിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവയസുമുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ അഭിരുചികൾക്ക് അനുസരിച്ച് പ്രത്യേക പാഠ്യപദ്ധതികൾ കണ്ടെത്തി അതാത് മേഖലകളിൽ അഗ്രഗണ്യരാക്കി മാറ്റിയെടുക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് ബ്ലൂംബ്ലൂമിന്റെ ബിക്യാമ്പും ഫെസ്റ്റ് ദി സ്‌കൂൾ ഓഫ് ഇന്നവേറ്റേഴ്‌സും.
കൊളാബ്രേറ്റീവ് ലേണിങ്ങിന്റെ ലോകത്തിലെ ആദ്യത്തെ യൂനിവേഴ്‌സിറ്റിയായി കരുതപ്പെടുന്ന ബ്ലൂബ്ലൂം ഡ്രീമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേരളം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഒരു സ്റ്റാർട്ടപ്പ് സംരഭമാണ്. ഈ പാഠ്യ പദ്ധതിയിലൂടെ നമ്മുടെ കുട്ടികളെ ഭാവിയിലെ മികവുറ്റ മാറി ചിന്തിക്കുന്ന ശാസ്ത്രജ്ഞരും സംരംഭകരും സാമാജികരും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന സാങ്കേതിക വിദഗ്ദരുമാക്കി മാറ്റുകയെന്നതുമാണ് ബ്ലൂംബ്ലൂമിന്റെ ലക്ഷ്യം. കുട്ടികളെ ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിലെ ക്ലാസ് മുറികളിലും ടെസ്റ്റ് ബുക്കുകളിലും തളച്ചിടാതെ അവരിലെ സർഗാത്മകതയും അന്വേഷണാത്മകതയും ഭാവനയും അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തിയെടുക്കുന്നതിനായി ഒരു വർഷം നീളുന്ന പാഠ്യപദ്ധതിക്കാണ് ബ്ലൂംബ്ലൂം രൂപം നൽകിയിരിക്കുന്നത്.
ഇതിനകം തന്നെ ആറായിരത്തോളം കുട്ടികൾ അഞ്ഞൂറോളം പാഷനേറ്റായ വിദഗ്ദരുടെ കീഴിൽ ഈ പാഠ്യ പദ്ധതി സംസ്‌കാരം വിജയകരമായി ഒരു ശീലമാക്കി കഴിഞ്ഞു. കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഡോ. സി.എൻ അശ്വത് നാരായൺ പ്രതിനിധാനം ചെയ്യുന്ന മല്ലേശ്വരം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 50 അർഹരായ വിദ്യർഥികൾക്ക് 100 ശതമാനം സ്‌കോളർഷിപ്പ് നൽകി അവരെ മുഖ്യ ശ്രേണിയിലേക്ക് കൈപിടിച്ചുയർത്താൻ ശ്രമിക്കുന്ന പദ്ധതിക്കും ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഡോ. സി.എൻ അശ്വത് നാരായൺ തുടക്കം കുറിച്ചു.