ലരുടെയും സ്വപ്‌ന വാഹനമാണ് ലംബോർഗിനി ഉറൂസ്. എന്നാൽ അതിന്റെ വില കേട്ടാൽ ആ ഭാഗത്തേക്ക് നോക്കാൻ ആരും ഒന്നു മടിക്കും. എന്നാൽ കോടികൾ മുടക്കി ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം കാർത്തിക് ആര്യൻ. വാഹന വലയ്ക്ക് പുറമേ 50 ലക്ഷം അധികം മുടക്കിയാണ് കാർത്തിക് വാഹനം ഇന്ത്യയിലെത്തിച്ചത്.

ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ലംബോർഗിനിയുടെ ഏറ്റവും സൂപ്പർഹിറ്റ് വാഹനമായ ഉറൂസ് ബുക്ക് ചെയ്ത് 3 മാസം കാത്തിരുന്നാലെ സ്വന്തമാക്കാൻ സാധിക്കു. എന്നാൽ തമിക്ക് ഇനി കാത്തിരിക്കാൻ വയ്യെന്ന് പറഞ്ഞ് 50 ലക്ഷം മുടക്കി കാർത്തിക് ആര്യൻ ഉറുസ് ഇറക്കുമതി ചെയ്തു എന്നാണ് വാർത്തകൾ. ഇറ്റയിൽ നിന്ന് വിമാനത്തിൽ വാഹനം ഇന്ത്യയിലെത്തിക്കുക ആയിരുന്നു.

ഇതോടെ വാഹനത്തിന്റെ ഓൺറോഡ് വിലയായ 4.5 കോടി കൂടാതെ 50 ലക്ഷം അധികം നൽകി എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഉറുസിന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. ഇതുവരെ 100ൽ അധികം ഉറുസ് ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് ഈ സൂപ്പർ എസ്‌യുവിക്ക് കരുത്തേകുന്നത്.

650 ബി എച്ച് പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമ്മാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.