- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലുള്ള ട്രെയിൻ സർവീസുകളെല്ലാം തുടരും; പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് റെയിൽവേ
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന സൂചന നൽകി റെയിൽവേ. കോവിഡ് പശ്ചാത്തലത്തിൽ തത്ക്കാലം പാസഞ്ചർ ട്രെയിനുകൾ ഓടിക്കേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുള്ള ട്രെയിൻ സർവീസുകളെല്ലാം തുടരും.
നിലവിൽ ഓടിത്തുടങ്ങിയ മെമു ട്രെയിനുകളല്ലാതെ നിർത്തിവച്ച പാസഞ്ചർ സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിവിഷനൽ മാനേജർ ആർ മുകുന്ദ് പറഞ്ഞു. അനുമതി കിട്ടിയാലുടൻ പാസഞ്ചർ സർവീസുകൾ ആരംഭിക്കാൻ റെയിൽവേ ഡിവിഷൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനാണു തീരുമാനം. കൺഫേംഡ് ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്ലാറ്റ്‌ഫോമിലെത്താൻ അനുമതിയുള്ളൂ. 45 വയസ്സിനു മുകളിലുള്ള എല്ലാ ജീവനക്കാരോടും 72 മണിക്കൂറിനുള്ളിൽ വാക്‌സീൻ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ഡൗൺ വരാൻ പോകുന്നുവെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തിരക്കുള്ള റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ വിഡിയോ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ലോക്ഡൗണിനു മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.