കൊച്ചി: ചെന്നൈ ശിവ്നാടാർ സർവകലാശാലയിൽ 2021-22 ലെ ആദ്യ വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിങ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റാ സയൻസ്, ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് (ഐഒടി),ബാച്ചിലർ ഓഫ് കൊമേഴ്‌സ്, ബാച്ചിലർ ഓഫ് കൊമേഴ്‌സ് (പ്രൊഫഷണൽ അക്കൗണ്ടിങ്) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപോക്ഷിക്കാം.

പ്രവേശന പ്രക്രിയ ഓൺലൈനായാണ് നടത്തുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പന്ത്രണ്ടാം ഗ്രേഡിലെ മാർക്കിനൊപ്പം സർവകലാശാല നടത്തുന്ന അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അർഹരായ വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിൽ ശിവ്നാടാർ ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പ് നൽകും