- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളെ വിളിച്ചു വരുത്തും; ദേഹോപദ്രവം ഏൽപ്പിച്ച ശേഷം പണവും സ്വർണവും കവർന്നെടുക്കും: യുവദമ്പതികൾ അറസ്റ്റിൽ
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളെ കബളിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന ദമ്പതികൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും പണവും സ്വർണാഭരണവും തട്ടുന്നതാണ് ഇവരടെ രീതി.
പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. 13ന് കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തു കാറിലെത്തിയ പ്രതികൾ സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി. തുടർന്നു ബലമായി കാറിൽ കയറ്റി മുഖത്തു മുളക് സ്‌പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു. തുടർന്ന് പെൺകുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ടു.
അതേ ദിവസം മറ്റൊരു പെൺകുട്ടിയും ഇവരുടെ തട്ടിപ്പിന് ഇരയായതായും പൊലീസിനു വിവരം ലഭിച്ചു. വൈറ്റില ഹബ്ബിൽ നിന്നു മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 20,000 രൂപ കവരുകയുമായിരുന്നു. ഈ പെൺകുട്ടിയെയും റോഡിൽ ഉപേക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ