സെറ്റ് മുണ്ടിൽ തിളങ്ങുന്ന മഞ്ജുവാര്യരുടെയും ദിലീപിന്റെയും കമൾ മീനാക്ഷിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിഷു ആശംസകൾ നേർന്നു കൊണ്ട് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെറ്റ് മുണ്ട് ഉടുത്ത അതിസുന്ദരിയായി മീനാക്ഷിയെ കാണാം. സുഹൃത്തായ അഞ്ജലിയാണ് ചിത്രം പകർത്തിയതെന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Meenakshi G (@i.meenakshidileep)

സനൂഷ, നമിത പ്രമോദ്, ഐമ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിനു കമന്റുമായി എത്തി. സുന്ദരിയായിട്ടുണ്ടെന്ന സനൂഷയുടെ കമന്റിന് നന്ദി ചേച്ചി എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ ഓരോ ഫോട്ടോയും വീഡിയോകളുമെല്ലാം മലയാളികൾ ഏറ്റെടുക്കാറുണ്ട്.

സിനിമാകുടുംബത്തിൽ ജനിച്ച് വളർന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്താതെ ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി. അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.