ഗ്ലാമർ ലുക്കിൽ സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി നടി അർച്ചന കവി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായിരിക്കുകയാണ്. മേശപ്പുറത്തും കസേരയിലുമൊക്കെ കയറി നിന്നാണ് അർച്ചനയും കൂട്ടുകാരിയും ചുവടുവയ്ക്കുന്നത്. ഒ്പ്പം വളർത്തുനായ പ്ലൂട്ടോയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നായ്ക്കുട്ടിയെ കയ്യിലെടുത്തു പിടിച്ചും അതിനു പിന്നാലെ ഓടിയുമൊക്കെയാണ് ഇരുവരുടെയും പ്രകടനം.

ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായാണ് അർച്ചന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വൈറൽ വിഡിയോയ്ക്കു താഴെ പ്രതികരണങ്ങളുമായി പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തി. അർച്ചനയെയും കൂട്ടുകാരിയെയുംകാൾ ഗംഭീര പ്രകടനം കാഴ്ച വച്ചത് നായ ആണെന്നാണ് ഗായിക രഞ്ജിനി ജോസ് തമാശരൂപേണ കുറിച്ചത്. റിമ കല്ലിങ്കലും ഇമോജികൾ ഇട്ട് പ്രശംസ അറിയിച്ചു.

 
 
 
View this post on Instagram

A post shared by Archana Kavi (@archanakavi)

പ്ലൂട്ടോയുടെ പ്രകടനത്തെക്കുറിച്ചാണ് വിഡിയോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. പ്ലൂട്ടോയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ഇതിനു മുൻപും അർച്ചന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളും വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അർച്ചന കവി.