ബദ്ധത്തിൽ കാൽ വഴുതി സ്വിമ്മിങ് പൂളിൽ വീണ പോമറേനിയൻ നായക്ക് രക്ഷകനായത് ഉറ്റ സുഹൃത്തായ മറ്റൊരു നായ. കറുത്ത നിറത്തലുള്ള സ്റ്റഫോർഡ് ഷെയർ ടെറിയർ ആണ് ബുദ്ധിപരമായി ഇടപെട്ട് നായക്കുട്ടിയെ രക്ഷിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും പുറത്ത് വന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തന്റെ സുഹൃത്ത് ആപത്തിലാണെന്ന് മനസ്സിലാക്കിയ ഏഴ് വയസ്സുകാരി സ്റ്റഫി ഡോഗ് ആയ ജെസി പൂളിന് ചുറ്റും ഓടി നടക്കുന്നത് വീഡിയോയിൽ കാണാം. 13കാരിയായ പോമറേനിയൻ നായ ചക്കിയെ രക്ഷിക്കാൻ ഒരു വേള വെള്ളത്തിലേക്ക് ചാടുന്നുമുണ്ട്.