- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം വീണ്ടും മാതൃകയായി.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുണ്യ റമദാൻ കാലത്ത് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നതെന്ന് വിതരണ ചടങ്ങിൽ ചാരിറ്റി കൺവീനർ ശശി അക്കരാൽ അറിയിച്ചു, ചടങ്ങിന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിങ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ജോയിന്റ് സെക്രട്ടറി ജിതേഷ് ടോപ്‌മോസ്റ്റ്, എന്നിവർ നേതൃത്വം നൽകി
അർഹരായ ലേബർ ക്യാമ്പുകളിലുള്ളവർ ഇത്തരം ഭക്ഷണ കിറ്റുകൾ ലഭിക്കാൻ KPF ചാരിറ്റിവിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അറിയിച്ചു.
Next Story