മലപ്പുറം: മലപ്പുറത്ത് നായയോട് വീണ്ടും കണ്ണില്ലാക്രൂരത. ചെരുപ്പ് കടിച്ചു കേടുവരുത്തിയതിന് ഉടമസ്ഥൻ നായയെ ടാറിട്ട റോഡിലൂടെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയി. മലപ്പുറം എടക്കരയിലാണ് സംഭവം. നായയെ സ്‌കൂട്ടറിൽ കെട്ടിവലിക്കുന്നത് കണ്ട നാട്ടുകാർ ചേർന്ന് നായയെ രക്ഷിച്ചെങ്കിലും ചോരയൊലിപ്പിച്ച് തളർന്നുവീണ മിണ്ടാപ്രാണിയെ വീട്ടുകാർതന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി.

കരുനെച്ചി സ്വദേശി സേവ്യർ ആണ് നായയോട് കൊടുംക്രൂരത ചെയ്തത്. ചെരുപ്പ് കടിച്ചു കേടുവരുത്തി എന്നതാണ് നായയുടെ പേരിൽ ഉടമ ആരോപിക്കുന്ന കുറ്റം. നാട്ടുകാരോ
്ഇങ്ങനെയാണ് ഇയാൾ പറഞ്ഞത്. എങ്ങനെയോ വീട്ടിലെത്തി കുടുംബവുമായി ചങ്ങാത്തത്തിലായ നായയോടുള്ള ദേഷ്യംകൊണ്ട് നാടു കടത്താൻ വേണ്ടിയാണ് സ്‌കൂട്ടറിനു പിന്നിൽ കെട്ടിയതെന്നും പറഞ്ഞിരുന്നു. ക്രൂരദൃശ്യങ്ങൾ കണ്ട നാട്ടുകാർ സ്‌കൂട്ടറിനെ പിന്തുടർന്ന് തടയാൻ ശ്രമിച്ചെങ്കിലും പ്രതി തട്ടിക്കയറുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ നാട്ടുകാർ സംഘടിക്കുകയും തടയുകയുംചെയ്തതോടെ കയർ അഴിച്ചു മാറ്റി.

നിമിഷങ്ങൾക്കകം സ്‌കൂട്ടറുമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ നായയെ നടത്തിക്കൊണ്ടുപോയി. മൃഗസ്‌നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തിൽ എടക്കര പൊലീസിന്റെ പരാതി നൽകി. ഇആർഎഫ് പ്രവർത്തകർ മുൻകയ്യെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യർ വീട്ടിലുണ്ടായിരുന്നില്ല.