പട്‌ന: ലാലു പ്രസാദ് യാദവ് ഉടൻ ജയിൽ മോചിതനാകും. കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസിലും ജാമ്യം ലഭിച്ചതോടെയാണ് ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുവിന് ജയിൽ മോചനം ലഭിച്ചത്.ധുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ അനധികൃതമായി പിൻവലിച്ച കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കോടതി ഏഴു വർഷത്തേക്കു തടവിനു ശിക്ഷിച്ച ലാലു ശിക്ഷാ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനെ തുടർന്നാണു ജാമ്യം. രാജ്യം വിടാൻ പാടില്ലെന്നും വിലാസവും മൊബൈൽ നമ്പറും മാറ്റരുതെന്നുളമുള്ള ഉപാധികളോടെയാണു ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു 3 കേസുകളിൽ ലാലുവിനു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി കപിൽ സിബലാണ് ലാലുവിന്റെ അഭിഭാഷകൻ.