കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാൻഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി 'സ്വൈപ്പ് അപ്പ് വിത്ത് മോജ്' ഹാഷ്ടാഗിൽ പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രചാരണത്തിനായി ടോളിവുഡ് താരം വിജയ് ദേവർകോണ്ഡയെയും ബോളിവുഡ് നായിക അനന്യ പാണ്ഡെയെയും ബ്രാൻഡ് അംബാസഡർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആപ്പിന്റെ ബ്രാൻഡ് വീഡിയോകളിലും മോജ് സൃഷ്ടാക്കളായും ഇവർ എത്തും.

ഇന്ത്യയിൽ ഹ്രസ്വ വീഡിയോ രംഗത്ത് അസാധാരണമായ ഉയർച്ചയാണ് കാണുന്നതെന്നും ഏറ്റവും വലിയ ഹ്രസ്വ വീഡിയോ ഉള്ളടക്ക ശേഖരവുമായി മോജ് ഈ വിഭാഗത്തിൽ മുന്നിലുണ്ടെന്നും സ്വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം മോജിനെ ഹാങ്ഔട്ട് ചെയ്യാൻ പറ്റിയ മികച്ച ഇടമാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വിരൽ തുമ്പിൽ വിനോദം പകരുന്ന ഹ്രസ്വ വീഡിയോകളുടെ പര്യായമായി മോജിനെ മാറ്റുകയാണെന്നും ഇന്റർനെറ്റ് ജനസംഖ്യയുടെ സിംഹഭാഗം കയ്യടക്കാൻ ലക്ഷ്യമിടുന്ന തങ്ങളുടെ രസകരമായ ഈ പുതിയ പ്രചാരണം പ്രേക്ഷകരുമായി ആഴമേറിയതും പുതിയതുമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും മോജ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ അജിത് വർഗീസ് പറഞ്ഞു.