കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്കു കുപ്പിയിൽ നിന്നും വെള്ളം നൽകുന്ന രക്ഷാപ്രവർത്തകരുടെ ദൃശ്യം കൗതുകമാകുന്നു. തായ്ലൻഡിൽ നിന്നുള്ളതാണ് ഈ ദൃശ്യം. പാമ്പുപിടുത്ത വിദഗ്ദനാണ് പാമ്പിന്റെ അവസ്ഥമനസ്സിലാക്കി കുപ്പിയിലിരുന്നവെള്ളം ഒഴിച്ചു നൽകിയത്.

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ നിന്നുമാണ് രാജവെമ്പാലയെ പിടിച്ചത്. ഈ പാമ്പിനെ പാമ്പുടുത്തക്കാർ ബോക്‌സിനുള്ളിലാക്കി. ബോക്‌സിനുള്ളിൽ അടച്ച രാജവെമ്പാല കടുത്ത ചൂടേറ്റ് അവശനിലയിലായിരുന്നു. പിടികൂടിയ രാജവവെമ്പാലയെ വനത്തിനുള്ളിൽ തുറന്നുവിടുന്നതിനു മുൻപായി അതിന്റെ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനുമാണ് കുപ്പിയിലുണ്ടായിരുന്ന വെള്ളം നൽകിയതെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ തനാകോൺ ച്യൂനോക് ആണ് പാമ്പിനെ അവസ്ഥ മനസ്സിലാക്കി അതിന് വെള്ളം നൽകിയത്. ശരീരം തണുപ്പിച്ച ശേഷം രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിന്റെ പിടിയിലാണ് തായ്ലൻഡിലെ മിക്ക പ്രദേശങ്ങളും. ഇതാകാം പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ തണുപ്പു തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാൻ കാരണമെന്നാണ് നിഗമനം.