ക്രെയിൻ അതിർത്തി യുദ്ധക്കളമാവുകയാണ്. ഏതുനിമിഷവും പറന്നുയരാന തയ്യാറായി അതിർത്തിയിൽ നിന്നും കേവലം നൂറു മൈലുകൾക്കിപ്പുറം തയ്യാറായി ഇരിക്കുന്നത് റഷ്യയുടെ 15 സൂപ്പർസോണിക് ഫൈറ്റർ വിമാനങ്ങളാണ്. ക്രെംലിനിൽ പച്ചക്കൊടി ഉയരുന്നതും കാത്തിരിക്കുകയാണവർ. ഇതോടൊപ്പം എടുത്ത മറ്റ് ഉപഗ്രഹ ചിത്രങ്ങളും കാണിക്കുന്നത് റഷ്യ ഒരു വ്യോമയുദ്ധത്തിനും സുസജ്ജമായിരിക്കുന്നു എന്നാണ്. നാറ്റോ പിന്തുണയുള്ള ഉക്രെയിനെ റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാം എന്ന ഭയം ഇതോടെ ശക്തമായിട്ടുണ്ട്.

മൊറോസോവ്സ്‌കിലെ റൺവേയിലാണ് 15 എസ് യു- 34 ഫൈറ്റർ ബോംബറുകൾ ആജ്ഞയ്ക്കായി കാതോർത്ത് കിടക്കുന്നത്. ലേസർ നിർദ്ദേശത്തിൽ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ കഴിവുള്ള മിസൈലുകളും ഒരു മിനിറ്റിൽ 1,800 റൗണ്ട് വെടിയുതിർക്കാൻ കഴിവുള്ള 30 എം എം ഓട്ടോകനോനുകളും ഉള്ള ഈ വിമാനങ്ങൾക്ക് മണിക്കൂറിൽ 1,367 മൈൽ വേഗതയിൽ വരെ പറക്കാൻ കഴിയും. ഉക്രെയിൽ അതിർത്തിയിൽ, ക്രിമയയ്ക്കുള്ളിലായി നേരത്തേ വലിയൊരു സംഘം കരസേനയെ വിന്യസിച്ചിരുന്നു. ഇതിനുപുറമെയാണ് ആകാശയുദ്ധത്തിനുള്ള ഈ തയ്യാറെടുപ്പുകൾ.

ഉക്രെയിൻ അതിർത്തിയിലും ക്രിമിയയിലുമായി 80,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് കണക്ക്. മാസം അവസാനത്തോടെ മറ്റൊരു 30,000 സൈനികർ കൂടി എത്തിച്ചേരും. ഇതിനുപുറമേ നിരവധി ഹെലികോപ്റ്ററുകൾ, സോക്ക് ജനറേറ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവയും ഒരു സൈനിക് ആശുപത്രിയും അതിർത്തിയിൽ സുസജ്ജമാക്കിയിരിക്കുന്നു. ഇന്നലെ, ക്രിമിയയുടെയും കരിങ്കടലിന്റെ ആകാശം ഭാഗികമായി അടച്ചുകൊണ്ട് റഷ്യ ഉത്തരവിറക്കി. 20 ൽ അധികം യുദ്ധക്കപ്പലുകൾ ഉൾക്കൊള്ളുന്ന നവിക പരിശീലനം കരിങ്കടലിൽ തുടരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഉക്രെയിൻ അതിർത്തിയിൽ ഉടനീളമായി 15 സ്ഥലങ്ങളിലാണ് സൈനിക നീക്കങ്ങൾ റഷ്യ നടത്തുന്നതെന്ന് ഉപഗ്രഹചിത്രങ്ങൾ പറയുന്നു. റഷ്യൻ സൈനിക വിന്യാസത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ വന്നതോടെ ലോകരാജ്യങ്ങൾ കൂടുതൽ ആശങ്കയിലായിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ഇത് ഗൗരവമായി എടുക്കണമെന്ന് സി ഐ എ ഡയറക്ടർ വില്യം ബേൺസ് ഇന്നലെ പറഞ്ഞു. ഉക്രെയിൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ കപ്പലുകൾക്ക് കരിങ്കടലിൽ നിന്നും അസോവ് കടലിലേക്കുള്ള പ്രവേശനം അടുത്ത ആറ് മാസത്തേക്ക് നിരോധിച്ച റഷ്യൻ നടപടി അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയായാൺ' പാശ്ചാത്യ രാജ്യങ്ങൾ കാണുന്നത്.

1990-ൽ ബാൾക്കൻ യുദ്ധം മുതൽ തന്നെ യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടന്നിട്ടുള്ളത്. 2014-ൽ റഷ്യ അതിക്രമിച്ചു കടന്നതിനുശേഷം ഏകദേശം 14,000 ത്തോളം പേർ മരണമടഞ്ഞിട്ടുണ്ട്. ഏകദേശം 1.5 ദശലക്ഷം പേർ തങ്ങളുടെ വീടും സ്വത്തുക്കളുംഉപേക്ഷിച്ച്പലായനം ചെയ്യുവാൻ നിർബന്ധിതരായിട്ടുമുണ്ട്.