നിക്കും മകൻ സിമ്പയ്ക്കും കോവിഡ് പിടിപെട്ടതായി മേഘ്‌നാ രാജ്. കുഞ്ഞ് സിമ്പയ്ക്ക് രണ്ട് മാസമുള്ളപ്പോഴാണ് കോവിഡ് വന്നതെന്നും സിമ്പയ്ക്ക് കോവിഡ് പോസിറ്റീവ് ആയപ്പോൾ താൻ ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്നും മേഘ്‌ന പറയുന്നു.

കോവിഡ് പോസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന് ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന ഇക്കാര്യം കുറിച്ചത്. തനിക്കും രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവ് ആയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വളരെയറെ വിഷമിച്ചുവെന്നു സമീറ റെഡ്ഡിയും വിഡിയോയിൽ പറയുന്നു.

 
 
 
View this post on Instagram

A post shared by Sameera Reddy (@reddysameera)

കുട്ടികൾക്ക് കോവിഡ് പിടിപെട്ടാൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും ഡോ നിഹാർ പരേഖ് വിഡിയോയിൽ വിശദമായി പറയുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്‌നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്‌നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയിരുന്നു. മേഘ്‌ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.