- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ: ഇരുവരും ചേർന്ന് ആറുമാസമായി കുട്ടിയെ പീഡിപ്പിച്ചു പോന്നതായി പൊലീസ്
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റഅ ചെയ്തു. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂർ പുത്തൻവീട്ടിൽ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂർ കാവുവിള പുത്തൻവീട്ടിൽ സമീർ (32) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ ശേഷം സമീർ ആണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയെന്നും പുറത്തു പറയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പിന്നീട് ഇയാൾ സുഹൃത്തായ സഫറുല്ലയോടു വിവരം പറഞ്ഞു. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുല്ല കുട്ടിയെ ഉപദ്രവിച്ചതെന്നും പൊലീസ് അറിയിച്ചു. ഇരുവരും ചേർന്ന് ആറു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡനം സംബന്ധിച്ചു മൊഴി നൽകിയത്. സഫറുല്ലയെയും സമീറിനെയും സിപിഎമ്മിൽ നിന്നു പുറത്താക്കിയതായി കിളിമാനൂർ ഏരിയ സെക്രട്ടറി എസ്.ജയചന്ദ്രൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ