ന്യൂഡൽഹി: സിയാച്ചിനിലൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കരസേനാ ജവാന്മാർ കൊല്ലപ്പെട്ടു. പരുക്കേറ്റ ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20,000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ ഹനീഫ് സെക്ടറിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ പഞ്ചാബ് സ്വദേശികളായ പ്രഭ്ജിത് സിങ്, അമർദീപ് സിങ് എന്നിവരാണു മരണമടഞ്ഞത്. ഇവരെ രാത്രി 7 മണിയോടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ഇതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 3 മൃതദേഹം കൂടി ഇന്നലെ കണ്ടെടുത്തു. കാണാതായ 3 പേർക്കായി തിരച്ചിൽ തുടരുന്നു. ഫെബ്രുവരിയിൽ ഇവിടെ മഞ്ഞുമലയിടിഞ്ഞ് 80 പേരാണു കൊല്ലപ്പെട്ടത്. അന്നു 126 പേരെ കാണാതായി.