- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെന്നിഫർ ലോപസും സലീന ഗോമസും അടങ്ങിയ പോപ്പ് റാണിമാർക്കൊപ്പം കൈകോർത്ത് ഹാരിയും മേഗനും; ലോക രാജ്യങ്ങൾ വാക്സിൻ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി കൺസേർട്ട് വരുന്നു; തുല്യ നീതിക്കായി പോപ്പ് സ്റ്റാറുകൾ ഒരുമിക്കുമ്പോൾ
ഒരുകാലത്ത് കേരളത്തിൽ ചൂടോടെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കല കലയ്ക്ക് വേണ്ടിയാണ് എന്നതും കല സമൂഹത്തിന് വേണ്ടിയാണ് എന്നതും. ഇന്നും ഉത്തരമില്ലാതെ ആ ചർച്ച നീണ്ടുപോകുമ്പോഴും, സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന്മാർ ഒരു ദുരന്തകാലത്ത് അശരണർക്ക് സഹായമെത്തിക്കാൻ ഒരുമിക്കുകയാണ്. അവരോടൊപ്പം കൈകോർക്കാൻ കൊട്ടാരം വിട്ടിറങ്ങിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും.
വാക്സിൻ വിതരണത്തിൽ തുല്യ നീതി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ''വാക്സ് ലൈവ്'' എന്ന വെർച്വൽ സംഗീത പരിപാടിയിൽ പോപ്പ് സംഗീതരംഗത്തെ മുടിചൂടാമന്നന്മാരും സംഗീത റാണിമാരും പങ്കെടുക്കും. ഗ്ലോബൽ കാനഡ ഒരുക്കുന്ന ഈ പരിപാടിയുടെ അവതാരക സെലീന ഗോമസ് ആയിരിക്കും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുക എന്നതാണ് ഇവർ പ്രധാനമായും ഉയർത്തുന്ന മുദ്രാവാക്യം.
ഹാരിക്കും മേഗനുമൊപ്പം ബെൻ അഫ്ലെക്ക്, ക്രിസ്സി ടീഗൻ, ഡേവിഡ് ലെറ്റർമാൻ, നൊമാൻസൊ എംബാത് തുടങ്ങി പല പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുക്കും. അമേരിക്കയിലെ മുഴുവൻ 60 മില്ല്യൂൺ അസ്ട്രസെനെക വാക്സിനുകളും ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ജോ ബൈഡനോട് ഉന്നയിച്ചുകൊണ്ടാണ് പരിപാടിയുടെ പ്രഖ്യാപനം നടന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഇതുവരെ അംഗീകരിക്കാത്ത അസ്ട്രാസെനെകയുടെ 60 മില്ല്യൺ ഡോസുകൾ ഇപ്പോൾ അമേരിക്കയിലുണ്ട്. ഇത് അംഗീകരിച്ചാൽ ഉടൻ മറ്റു രാജ്യങ്ങളിലേക്ക് നൽകുമെന്ന അധികൃതർ അറിയിച്ചിരുന്നു.
ഇന്ന്. ലോകത്തിൽ കോവിഡ് മൂല്യം ഏറ്റവുമധികം നരകയാതന അനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ, മരണനിരക്കും വർദ്ധിച്ചുവരികയാണ്. ഓക്സിജൻ, ഐ സി യു തുടങ്ങിയ അടിയന്തര ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമവും നേരിടുകയാണ് ഇന്ത്യയിൽ. എല്ലാവർക്കും തുല്യമായി വാക്സിൻ ലഭിക്കുന്നതുവഴി നമ്മൾ ഓരോരുത്തരും സുരക്ഷിതരാവുകയാണെന്ന് ഈ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹാരിയും മേഗനും പറഞ്ഞു.
ജെന്നിഫർ ലോപസ്, സലീന ഗോമസ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യവും അവരുടെ പ്രകടനവും ഈ പരിപാടിയിൽ ഉണ്ടാകും. കഴിഞ്ഞയാഴ്‌ച്ച വാക്സിനുകൾക്ക് മീതെ താത്ക്കാലികമായ കയറ്റുമതി നിരോധനം ആവശ്യമാണെന്ന് അമേരിക്കൻ വക്താവ് പറഞ്ഞപ്പോൾ ഇന്ത്യയിലെ മാധ്യമലോകം ഏതാണ്ട് മുഴുവനായിത്തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷുകാർ വികസിപ്പിച്ച വാക്സിൻ അമേരിക്ക പിടിച്ചുവയ്ക്കുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ