- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചും ആവശ്യക്കാർക്ക് മരുന്നെത്തിച്ചു നൽകും; മരുന്നുമായി ദിവസം സഞ്ചരിക്കുന്നത് നൂറ് കിലോമീറ്ററിലധികം ദൂരം; വാങ്ങിക്കുക മരുന്നിന്റെ ബിൽ തുക മാത്രം; സാമ്പത്തിക പ്രയാസമുള്ളവർക്കും ഭിന്നശേഷിക്കാർക്കും മരുന്നും ഫ്രീ; കോവിഡ് കാലത്തെ ഫഹദ് മാതൃക
മലപ്പുറം: ആവശ്യക്കാർക്ക് മരുന്നെത്തിക്കാൻ മലപ്പുറം പാണ്ടിക്കാട് കണക്കൻതൊടിക കെ ടി ഫഹദ് എന്ന 32വയസ്സുകാരൻ ദിവസം ബൈക്കിൽ സഞ്ചരിക്കുന്നത് നൂറ് കിലോമീറ്ററിലധികം ദൂരം.
ആവശ്യക്കാരിൽനിന്നും വാങ്ങിക്കുന്നത് മരുന്നിന്റെ ബിൽ തുക മാത്രമാണ്. എന്നാൽ സാമ്പത്തിക പ്രയാസമുള്ളവർക്കും ഭിന്നശേഷിക്കാർക്കും മരുന്നും ഫ്രീയായും നൽകും. കോവിഡ് മാനദണ്ഡങ്ങ പാലിച്ചുകൊണ്ട് ഈ കോവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാവാകുയാണ് ഈ ചെറുപ്പക്കാരൻ.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ പറയുമ്പോൾ ആവശ്യമായ മരുന്ന് രോഗികളുടെ വീടുകളിൽ എത്തിക്കുന്ന ദൗത്യമാണ് ഫഹദ് ഏറ്റെടുത്തിരിക്കുന്നത്. 2020 മാർച്ചിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടായ സമയത്തും മരുന്ന് വിതരണവുമായി സജീവമായിരുന്നു ഡിവൈഎഫ്ഐ പാണ്ടിക്കാട് മേഖലാ കമ്മിറ്റി ജോ. സെക്രട്ടറിയായ ഫഹദ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി ഭാഗങ്ങളിൽനിന്നുപോലും ആളുകൾ ആവശ്യപ്പെടുന്ന മരുന്ന് എവിടെനിന്നായാലും ഇദ്ദേഹം എത്തിച്ചു കൊടുത്തിരുന്നു. മരുന്ന് വാങ്ങാൻ ചിലപ്പോൾ കോഴിക്കോട്ടേക്കും പോകേണ്ടിവരും. ഇത്തരത്തിൽ മരുന്ന് വാങ്ങുന്നതിനും ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതിനുമായി ദിവസവും തന്റെ ബൈക്കിൽ നൂറ് കിലോമീറ്ററിലധികം ദൂരമാണ് ഇദ്ദേഹം സഞ്ചരിക്കുന്നത്.
മരുന്നിന്റെ ബിൽ തുക മാത്രമാണ് ആവശ്യക്കാരിൽനിന്ന് ഈടാക്കുക. ഇതാകട്ടെ സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കും ബാധകവുമല്ല. ഇത്തരക്കാർക്ക് മരുന്ന് ഫഹദിന്റെ വകയാണ്. ഫേസ്‌ബുക്കിലും വാട്സാപ്പിലും മൊബൈൽ നമ്പർ സഹിതം മരുന്നുകൾക്കായി ബന്ധപ്പെടുക എന്ന പോസ്റ്റിട്ടാണ് പ്രവർത്തനം. കഴിഞ്ഞ വർഷം സഹായത്തിനായി ഒരു സുഹൃത്തുണ്ടായിരുന്നു.