ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം മുൻ സെക്രട്ടറി സഞ്ജീവി സുന്ദർ (82) കോവിഡ് ബാധിച്ചു മരിച്ചു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സ്ഥാപനങ്ങൾ വിദേശത്തുനിന്ന് കടമെടുക്കുന്ന രീതിക്ക് തുടക്കമിട്ടത് ഇദ്ദേഹം ആണ്.

ധനം, രാസവളം, ടൂറിസം മന്ത്രാലയങ്ങളിൽ വിവിധ പദവികൾ വഹിച്ചു.1963 ഐഎഎസ് ബാച്ചിലെ ഗുജറാത്ത് കേഡറിൽ പെട്ട സഞ്ജീവി 1997 ൽ ആണ് റിട്ടയർ ചെയ്തത്. പുഷ്പയാണ് ഭാര്യ. മക്കൾ: അപർണ, നന്ദിനി