- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം -എൻ സി പി പ്രവാസി സെൽ
കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് എൻ സി പി പ്രവാസി സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്. രാജ്യം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് എല്ലാ പൗരമാരുടേയും ആരോഗ്യ സുരക്ഷ പ്രായഭേദമില്ലാതെ തന്നെ ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഒരു ജനകീയ സർക്കാരിനും കഴിയുകയില്ല. എന്നാൽ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച നയമനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്‌സിനുകൾ ക്കുപ്പോലും വ്യത്യസ്തമായ നിരക്കാണ് കേന്ദ്ര , സംസ്ഥാന , സ്വകാര്യ മേഖലക്ക് നിശ്ചയിച്ചിട്ടുള്ളത്. ചില സംസ്ഥാന സർക്കാരുകൾ പ്രായഭേദമില്ലാതെ എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വം മൂലം എല്ലാവർക്കും സമയ പരിധിക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ
ലഭ്യത ഉറപ്പാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളും, ഇന്ത്യയും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളിലെ പ്രായം കുറഞ്ഞവർ വേഗത്തിൽ വാക്‌സിൻ ലഭിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് വളരെ ഉയർന്ന നിരക്ക് നൽകേണ്ടി വരുന്ന സാഹചര്യവുമുണ്ടാകും
പല വിദേശ രാജ്യങ്ങളും തങ്ങളുടെ നാട്ടിൽ വിവിധ വിസകളിൽ വരുന്ന വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻഗണനയും, ക്വാറന്റയ്ൻ ഇളവുകളും നൽകുന്നതിനാൽ എല്ലാ പ്രവാസികൾക്കും പ്രായ ഭേദമില്ലാതെ തന്നെ വാക്‌സിനേഷൻ അനിവാര്യമാണ്.വിദേശ രാജ്യങ്ങളിൽ പ്രായഭേദമില്ലാതെ സൗജന്യമായി പ്രവാസികൾക്ക് വാക്‌സിൻ ലഭിക്കുമ്പോൾ, സ്വന്തം രാജ്യത്ത് പണം നൽകേണ്ടി വരുന്നത് ശരിയായ നടപടിയല്ല. കേന്ദ്ര സർക്കാർ നിലപാട് തിരുത്തി, ഏറ്റവും കുറഞ്ഞ നിരക്കിൽ വാക്‌സിനുകൾ വേഗത്തിൽ നിർമ്മാതാക്കളിൽ നിന്ന് സംസ്ഥാനങ്ങൾക്കും കൂടി ലഭ്യമാക്കി, എല്ലാ പൗര മാർക്കും പ്രായഭേദമില്ലാതെ സൗജന്യമായി വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് എൻ സി പി പ്രവാസി സെൽ ദേശീയ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
വീഡിയോ ലിങ്ക്
https://we.tl/t-LuVwjYd1K4