അന്തരിച്ച ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഫാ. ഐസക്കിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചാപ്പലിൽ നടക്കും. 1970 കളിൽ ഹോളിവുഡിൽ സിനിമാ നിർമ്മാണം പഠിച്ച ഫാ. ഐസക്കാണ് പിന്നീട് ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകയ്യെടുത്തത്.

ഫാ. ഐസക്കിന്റെ ഡിപ്ലോമ പഠനത്തിന്റെ ഫിലിം സ്‌ക്രിപ്റ്റ് 'കുറ്റവും ശിക്ഷയും' പിന്നീട് സർവകലാശാലകൾ സിനിമാപഠന ഗ്രന്ഥമാക്കി. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സെർജിയ, സിസ്റ്റർ കാർമൽ, സിസ്റ്റർ ഹെർമൺ, പരേതനായ പോൾ, ഡെയ്‌സി ആന്റോ, ആന്റണി.

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ഫീച്ചർ ചിത്രങ്ങളുടെ സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രൈസ്റ്റ് കോളജിൽ സുവോളജി അദ്ധ്യാപകനായിരുന്നു. 'തിരുവചനം തെറ്റിദ്ധരിച്ചവർ', 'അണുയുഗത്തിലെ വ്രണിത സഭ', 'മിന്നാമിനുങ്ങ്' തുടങ്ങിയ കൃതികൾ രചിച്ചു.