- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ച് തുടക്കം; പരിചയമില്ലെന്ന് പറഞ്ഞാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കും: അടുപ്പം സ്ഥാപിച്ച ശേഷം നഗ്നതാ പ്രദർശനവും: സൂക്ഷിക്കുക, വാട്സാപ്പിലും ഹണിട്രാപ്പ് സജീവം
കൊച്ചി: വാട്‌സാപ്പിലൂടെയും ഹണിട്രാപ്പ് വ്യാപകമാകുന്നു. പഴയ സുഹൃത്തുക്കൾ എന്ന് നടിച്ച് അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ച് ആളുകളെ വലയിൽ വീഴ്‌ത്തിയാണ് തട്ടിപ്പിന് തുടക്കം. പണ്ടെപ്പോഴെങ്കിലും ഒപ്പം പഠിച്ചവരായിരിക്കും എന്നു കരുതി മുഷിപ്പിക്കാതെ മറുപടിയും നൽകും. പരിചയമില്ലെന്ന് അറിയിച്ചാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചെടുക്കും. ഇതോടെ ചതിക്കുഴിയിൽ വീഴുകയും ചെയ്യും.
അടുപ്പം സ്ഥാപിച്ച് സംസാരിക്കുന്നവരെ വീഡിയോ കോൾ ചെയ്യും. വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തിൽ വീഴുന്നവരോട് നഗ്‌നത പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതോടെ വലയിൽ വീഴുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും. സാധാരണ രീതിയിൽ വീഡിയോ കോളിൽ മുൻക്യാമറയിൽ സംസാരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സമയത്ത് പിൻക്യാമറ ഓൺ ആക്കും. പിന്നിൽ സെക്‌സ് വീഡിയോ ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ പ്രദർശിപ്പിക്കും. ഇത് റെക്കോഡ് ചെയ്‌തെടുത്ത് നഗ്‌നത വീക്ഷിച്ചിരുന്ന തരത്തിലാക്കും. ഇത് പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.
മലയാളികൾ തന്നെയാണ് ഹണിട്രാപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നതെല്ലാം വടക്കേ ഇന്ത്യക്കാരായിരുന്നു. ഹണിട്രാപ് സംബന്ധിച്ച ഇത്തരം കേസുകൾ കൂടി വരികയാണെന്നും 25 പരാതികളാണ് ഏപ്രിലിൽ മാത്രം എറണാകുളം റൂറൽ പൊലീസിൽ ലഭിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈ പ്രൊഫൈലുള്ളവരാണ് തട്ടിപ്പിൽ വീഴുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.