ഗോള എൽഎൻജി നിർമ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആൻഡ് പി ആലപ്പുഴയിൽ ഇന്ന് രണ്ട് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) സ്റ്റേഷനുകൾ ആരംഭിച്ചു. എജി ആൻഡ് പി പ്രഥം എന്ന ബ്രാൻഡ് നാമത്തിലാണ് സ്റ്റേഷനുകൾ ആരംഭിച്ചത്. അരൂരിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സെന്റ് അഗസ്റ്റിൻ പമ്പ്, എരമല്ലൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച് പി സി എൽ) വാവ ഫ്യൂവൽസ് എന്നിവയുമായി സഹകരിച്ചാണ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചത്.

പ്രകൃതി സൗഹൃദവും കൂടുതൽ ക്ഷമതയുള്ള ഇന്ധനം പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്നു കൊണ്ട് എജി ആൻഡ് പി പ്രഥം സ്റ്റേഷനുകളിൽ കാറുകൾ, ഓട്ടോ റിക്ഷകൾ, ഹെവി-ഡ്യൂട്ടി ഗതാഗത വാഹനങ്ങളായ ബസുകൾ, ട്രക്കുകൾ എന്നിവ അടക്കമുള്ളവയ്ക്ക് സിഎൻജി ലഭ്യമാക്കും.

വാഹന ഉടമകൾക്ക് ആകർഷകമായ സാമ്പത്തിക വശമാണ് സിഎൻജി മുന്നോട്ടുവയ്ക്കുന്നത്. പെട്രോളും ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി കാര്യമായ വിലക്കുറവുള്ള ഇന്ധനമാണ്. കൂടിയ മൈലജും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും കൂടാതെ മികച്ച ഇന്ധനക്ഷമതയുമുള്ള സിഎൻജി, വാഹന ഉടമകളെ കൂടുതൽ പണം ലാഭിക്കാൻ സഹായിക്കും.

ലിറ്ററിന് 80-90 രൂപ വില വരുന്ന പെട്രോൾ ലിറ്ററിന് 14-17 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. കിലോഗ്രാമിന് 50-60 രൂപ പരിധിയിലാണ് സിഎൻജിയുടെ വില. ഒരു കിലോഗ്രാം സിഎൻജി 20-25 കിലോമീറ്റർ മൈലേജും നൽകും. അതായത്, പെട്രോൾ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 30-35 ശതമാനം കൂടുതൽ മൈലേജ് ലഭിക്കും.

അറ്റകുറ്റപ്പണിയുടെ ചെലവ് കുറയുന്നത് കൂടാതെ ദിവസവും സിഎൻജി ഉപയോഗിക്കുന്നതിലൂടെ വാഹന ഉടമകൾക്ക് യാത്ര ചെയ്യുന്ന കിലോമീറ്ററുകൾക്ക് അനുസരിച്ച് ഓരോ ആഴ്‌ച്ചയിലും ഏകദേശം 2000- 3000 രൂപ വരെ ലാഭിക്കാൻ സാധിക്കും.

പെട്രോളിൽ നിന്നും സിഎൻജിയിലേക്ക് മാറിയ ഓട്ടോറിക്ഷ ഡ്രൈവർമാരും എസി ഉള്ളതും എസി ഇല്ലാത്തതുമായ ടാക്‌സി, വാടക കാർ ഉടമകളും തങ്ങളുടെ സമ്പാദ്യത്തിൽ 55 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി സാക്ഷ്യപ്പെടുത്തുന്നു. അത് കൂടാതെ, പാരമ്പര്യ ഇന്ധനങ്ങളേക്കാൾ കൂടുതൽ സുരക്ഷിതമാണ് സിഎൻജി. ഏറ്റവും സുരക്ഷിതമായ ഇന്ധനമെന്ന റെക്കോർഡ് ഇതിനുണ്ട്. കാരണം, സിഎൻജി വിഷരഹിതവും വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞതുമാണ്. സാന്ദ്രത കുറവായതിനാൽ ഇത് പെട്ടെന്ന് ബാഷ്പീകരിക്കുകയും തീപിടിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

''അടുത്ത ഒരു വർഷത്തിനിടയിൽ മേഖലയിൽ എജി ആൻഡ് പി പ്രഥം തുറക്കാൻ പദ്ധതിയിടുന്ന 30-ൽ അധികം സിഎൻജി സ്റ്റേഷനുകളിൽ ആദ്യ സ്റ്റേഷനുകൾ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു,'' സ്റ്റേഷനുകൾ ഉൽഘാടനം ചെയ്തു കൊണ്ട് എജി ആൻഡ് പിയുടെ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസറും ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് തലവനുമായ മിസ്റ്റർ ചിരദീപ് ദത്ത അറിയിച്ചു.

''കേരളത്തിൽ ഈ പ്രധാനപ്പെട്ട ഇന്ധന അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഞങ്ങൾക്ക് അമൂല്യമായ പിന്തുണ നൽകിയ ഞങ്ങളുടെ പങ്കാളികളായ എച്ച് പി സി എൽ, ബി പി സി എൽ, പ്രാദേശിക അധികാരികൾ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. പരമ്പരാഗത വാഹന ഇന്ധനങ്ങൾക്ക് ബദലായി ചെലവ് കുറഞ്ഞതും കുറഞ്ഞ പുക വമിക്കുന്നതും മലിനീകരണമില്ലാത്തതുമായ ഇന്ധനം എളുപ്പത്തിൽ ലഭിക്കുന്നുവെന്ന് ഞങ്ങളുടെ എജി ആൻഡ് പി പ്രഥം സിഎൻജി സ്റ്റേഷനുകൾ ഉറപ്പുവരുത്തും. മാലിന്യരഹിതമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി സിഎൻജി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് കൂടുതൽ ഉടമകൾ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 31 ജില്ലകളിലെ ഉപയോഗത്തിനായി പ്രകൃതി വാതകവും വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി സിഎൻജിയും വിതരണം ചെയ്യുന്നതിന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) നൽകിയ 12 സിജിഡി ലൈസൻസുകൾ എജി ആൻഡ് പിക്ക് ഉണ്ട്.

വീടുകൾക്കും വ്യാവസായികവും വാണിജ്യവും വ്യാവസായികമല്ലാത്തതും വാണിജ്യമല്ലാത്തതും ഗാർഹികേതരവുമായ സ്ഥാപനങ്ങൾക്കും പിഎൻജി നൽകാനുള്ള അധികാരമാണ് ഈ എക്‌സ്‌ക്ലൂസീവ് അവകാശം പ്രദാനം ചെയ്യുന്നത്. സിജിഡി ശൃംഖല എജി ആൻഡ് പി പ്രഥമിന്റെ ബ്രാൻഡ് നാമത്തിന് കീഴിൽ പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 1,500 പുതിയ സിഎൻജി സ്റ്റേഷനുകൾ വഴി 17,000 ഇഞ്ച്-കിലോമീറ്റർ പൈപ്പ് ലൈനുകളിലൂടെ 278,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വാതകം വിതരണം ചെയ്യും.

എജി ആൻഡ് പി പ്രഥമിനെ കുറിച്ച്

സിങ്കപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ എൽഎൻജി ഉൽപാദന, വാതക വിതരണ കമ്പനിയായ എജി ആൻഡ് പി ഗ്രൂപ്പിന്റെ ഇന്ത്യയിലെ നഗര വാതക വിതരണ (സിജിഡി) വിഭാഗമാണ് എജി ആൻഡ് പി പ്രഥം. ഊർജ്ജ, വ്യാവസായിക, വാണിജ്യ, ഗാർഹിക, ഗതാഗത മേഖലകളിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ടെർമിനലുകളിൽ നിന്നും എൽഎൻജിയും പ്രകൃതി വാതകവും ഞങ്ങൾ വിതരണം ചെയ്യുന്നു. ആരോഗ്യകരമായ ജീവിതത്തിനായി ശുദ്ധമായ വായു ഉറപ്പു വരുത്തുമ്പോൾ തന്നെ ബിസിനസ്, ലാഭം, സമ്പാദ്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ഉപഭോക്താക്കളെ സഹായിക്കുന്നു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 31 ജില്ലകളിലെ ഉപയോഗത്തിനായി പ്രകൃതി വാതകവും വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി സിഎൻജിയും വിതരണം ചെയ്യുന്നതിന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) നൽകിയ 12 സിജിഡി ലൈസൻസുകൾ എജി ആൻഡ് പിയുടെ കൈവശമുണ്ട്. വീടുകൾക്കും വ്യാവസായികവും വാണിജ്യവും വ്യാവസായികമല്ലാത്തതും വാണിജ്യമല്ലാത്തതും ഗാർഹികേതരവുമായ സ്ഥാപനങ്ങൾക്കും പൈപ്പിലൂടെ പ്രകൃതി വാതകവും (പിഎൻജി) കൂടാതെ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും (സിഎൻജി) നൽകാനുള്ള അധികാരമാണ് ഈ എക്‌സ്‌ക്ലൂസീവ് അവകാശം പ്രദാനം ചെയ്യുന്നത്. 1,500 പുതിയ സിഎൻജി സ്റ്റേഷനുകൾ വഴി 17,000 ഇഞ്ച്-കിലോമീറ്റർ പൈപ്പ് ലൈനുകളിലൂടെ 278,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വാതകം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം സിജിഡി ശൃംഖലയുടെ പരിധിയിൽ വരും.

കൂടുതൽ അറിയാൻ www.agppratham.com സന്ദർശിക്കുക. എജി ആൻഡ് പി പ്രഥമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും പിന്തുടരാം