തൃശൂർ: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവർത്തന ഉൽഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങൾ നൽകി. എംഎൽഎ അഡ്വ. കെ രാജൻ ലാബ് ഉൽഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോർജ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, മെഡിക്കൽ ഓഫീസർ ഡോ. ശാലിനി രാജേഷ് എന്നിവർ പങ്കെടുത്തു.

ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകിയത്. എക്സ്-റേ ഫിലിം ഫ്രെയിം, റിവോൾവിങ് കസേരകൾ, ഫ്രിഡ്ജ്, സീലിങ് ഫാൻ, ഡിജിറ്റൽ വെയിങ് മെഷീൻ, വാട്ടർ പ്യൂരിഫയർ, ടെക്നീഷ്യൻ ടേബിൾ എന്നിവയാണ് കൈമാറിയത്.