- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നൽകിയ 1.8 ബില്ല്യൺ ഡോളർ ഓഹരികൾക്കൊപ്പം കൊക്കോകോളയുടെയും മെക്സിക്കൻ ടി വി ചാനലിന്റെയും അധികം 500 ദശലക്ഷം ഡോളറിന്റെ ഓഹരികൾ മെലിൻഡയ്ക്ക് കൈമാറി ബിൽ ഗെയ്റ്റ്സ്; മൈക്രോസോഫ്റ്റ് ഉടമയുടെ 130 ബില്ല്യൺ ഡോളർ സ്വത്തിൽ പാതിയും മെലിൻഡ കൊണ്ടു പോകും
ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹ മോചനങ്ങളിലൊന്ന് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ബിൽ ഗെയ്റ്റ്സും മെലിൻഡയും തങ്ങളുടെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിവാഹ ബന്ധത്തിനു തിരശ്ശീലയിടുന്നതിന്റെ ഭാഗമായുള്ള സ്വത്ത് വിഭജനം നടക്കുകയാണിപ്പോൾ.
1.5 ബില്ല്യൺ ഡോളറിന്റെ റെയിൽവേ ഓഹരികൾ, 300 മില്ല്യൺ ഡോളറിന്റെ കാർ ഓഹരികൾ എന്നിവ ചൊവ്വാഴ്‌ച്ച തന്നെ ബിൽഗെയ്റ്റ്സ് മെലിൻഡയുടെ പേരിലേക്ക് മാറ്റിയിരുന്നു. അതിനു പുറമെ ഇന്നലെ 120 മില്ല്യൺ ഡോളറിന്റെ കൊക്കോകോള ഓഹരികളും 364 മില്ല്യൺ ഡോളറിന്റെ ഗ്രൂപോ ടെലിവിഷ്യ (ഒരു മെക്സിക്കൻ ടി വി നെറ്റ്‌വർക്ക്) ഓഹരികളും ഇന്നലെ മെലിൻഡയ്ക്ക് നൽകി,
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നനായ ബിൽ ഗെയ്റ്റ്സിന് 130 ബില്ല്യൺ ഡോളറിന്റെ സ്വത്ത് ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. പ്രായപൂർത്തിയായ മൂന്ന് മക്കളുള്ള ഇവർ വിവാഹം കഴിച്ചിട്ട് 27 വർഷങ്ങളായി. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇവർ വേർപിരിയുന്ന കാര്യം ലോകത്തെ അറിയിച്ചത്. സാധാരണയായി, വിവാഹത്തിന് മുൻപ് തയ്യാറാക്കാറുള്ള സ്വത്ത് സംബന്ധിച്ച ധാരണകൾ ഇവർ തയ്യാറാക്കിയിരുന്നില്ല.
ഏതായാലും വിവാഹമോചനം സംബന്ധിച്ച കാര്യം ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. അവർ എല്ലാം തങ്ങൾക്കിടയിൽ തന്നെ തീർക്കുവാനാണ് ശ്രമിക്കുന്നത്. തീരുമാനത്തിൽ എത്തിയതിനു ശേഷം ഇവർ എസ് ഇ സിയിൽ ഫയൽ ചെയ്യുന്ന രേഖകളിൽ നിന്നാണ് ഇവരുടെ സ്വത്തിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുക. അത്തരം രേഖകളിൽ നിന്നാണ് കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയിലുള്ള 1.5 ബില്ല്യൺ ഓഹരികളെ കുറിച്ചും ഓട്ടോനേഷനിലെ 2.9 ഓഹരികളെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തായത്.
യഥാർത്ഥത്തിൽ ഇവരുടെ പെട്ടെന്നുള്ള വിവാഹമോചനത്തിന് പുറകിലുള്ള കാരണം എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. 1990-കളിൽ വിവാഹം കഴിക്കുന്നതിന് ബിൽ ഗെയ്റ്റ്സ് പൂർണ്ണമനസ്സോടെ സമ്മതം നൽകിയിരുന്നില്ലെന്ന് ഒരിക്കൽ മെലിൻഡ വെളിപ്പെടുത്തിയിരുന്നു. വിവാഹ മോചനത്തിനുള്ള അപേക്ഷയിൽ തനിക്ക് ജീവനാംശത്തിന്റെ ആവശ്യമില്ലെന്ന് മെലിൻഡ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, നിയമപ്രകാരം സ്വത്ത് വിഭജിച്ച് വേർപിരിയുവാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന് ചുരുക്കം.
1987-ലാണ് ഇവർ കണ്ടുമുട്ടുന്നത്. അതേവർഷം തന്നെ ബിൽ ഗെയ്റ്റ്സ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറി. പിന്നീട് 1994-ൽ ഹവായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 25 കാരിയായ ജെന്നിഫർ, 21 കാരനായ റോറി, 18 കാരിയായ ഫീബി എന്നിവരാണ് മക്കൾ. 200-ൽ ഇവർ ഇരുരും ഒരുമിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നൽകി. ബിൽ ആൻഡ് മെലിൻഡ ഗെയ്റ്റ്സ് ഫൗണ്ടേഷൻ ഇതിനോടകം തന്നെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 50 മില്ല്യൺ ഡോളറിലധികം ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ട്.
മലേറിയ, പോളിയോ എന്നീ രോഗങ്ങൾ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഈ ഫൗണ്ടേഷൻ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ധനസഹായം നൽകുന്നുണ്ട്. അതേ സമയം, തങ്ങളുടെ കുടുംബം കടുത്ത വെല്ലുവിളി നേരിടുന്ന സമയമാണിപ്പോൾ എന്നാണ് ഇവരുടെ മൂത്ത മകൾ ജെന്നിഫർ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ