- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ ജീവിക്കാൻ ഒരു രൂപ തേടുമ്പോൾ അവർ ഉല്ലസിക്കാൻ ദിവസം കളയുന്നത് ഒരു കോടിയിലേറെ; ബിൽ ഗെയ്റ്റ്സിനോട് പിണങ്ങി പോയ ഭാര്യ താമസിക്കുന്നത് ഒരു ദിവസം ഒരു കോടിയിലേറെ നിരക്കുള്ള സ്വകാര്യ റിസോർട്ടിൽ; കടലിന്റെ നടുവിലെ പറുദീസയുടെ വിശേഷം
ബിൽ ഗെയ്റ്റ്സുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം മെലിൻഡ താമസിക്കാൻ പോയത് ഒരു രാത്രിക്ക് ഏകദേശം 1 കോടി രൂപയോളം വാടകയുള്ള ഒരു കരീബിയൻ ദ്വീപ് റിസോർട്ടിലേക്കാണ്. വിവാഹമോചനത്തിൽ അച്ഛനോട് അരിശപ്പെട്ടു നിൽക്കുന്ന മക്കളും അമ്മയോടൊപ്പം റിസോർട്ടിലെത്തിയിട്ടുണ്ട്. തന്റെ മൂന്ന് മക്കളുമൊത്ത്ഗ്രനേഡയിലെ ഒരു സ്വകാര്യ ദ്വീപായാ കലിവിഗ്‌നി ദ്വീപിലേക്ക് മെലിൻഡ പോയതായി പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില വൃത്തങ്ങൾ അറിയിച്ചു.
മക്കൾ, അച്ഛനോട് ദേഷ്യപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തെ ക്ഷണിച്ചില്ല എന്ന് വെളിപ്പെടുത്തിയ വൃത്തങ്ങൾ പക്ഷെ മക്കൾക്ക് അച്ചനോട് കോപമുണ്ടാകാനുള്ള കാരണം വെളിപ്പെടുത്തിയില്ല. ഇക്കാര്യം പരസ്യപ്പെടുത്തുന്നതിൽ നിന്ന് അഭിഭാഷകർ അവരെ വിലക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വളരെയധികം തീക്ഷണമായ അനുഭവങ്ങൾക്ക് ശേഷം ഉണ്ടായ തീരുമാനമായിരുന്നു ഈ വിവാഹമോചനം എന്ന അഭ്യുഹത്തിന് ഇതോടെ കൂടുതൽ വിശ്വാസ്യത കൈവരികയാണ്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെ എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയശേഷമാണ് ഇവർ വിവാഹമോചന വിഷയം പരസ്യപ്പെടുത്തിയതെന്നും സൂചനകൾ ലഭിക്കുന്നു.
18 കിടപ്പുമുറികളുള്ള ഒരു പ്രധാന ഗൃഹവും അതിനടുത്തായി 25 സ്യുട്ട് മുറികളുമാണ് ഈ ദ്വീപിലുള്ളത്. പാചകവിദഗ്ദർ, സ്വകര്യ പരിശീലകർ, യോഗ അദ്ധ്യാപകർ, ആഡംബര നൗകകൾ, ജലകേളീകൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. ഫ്രഞ്ച് ശതകോടീശ്വരനായ ജോർജ്ജ് കോഹെമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ദ്വീപ്. ഇത് അദ്ദേഹം വാങ്ങുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ആഡംബര കപ്പലിൽ യാത്രയ്ക്ക് പോയ ഇദ്ദേഹത്തിന്റെ ഭാര്യ, ഇടവേളയിൽ കപ്പലിൽ നിന്നും കടലിൽ നീന്താനിറങ്ങിയപ്പോഴാണ് ഈ ദ്വീപ് കണ്ണിൽ പെട്ടത്.
വിജനമായ ദ്വീപിന്റെ മനോഹാരിത മനസ്സിൽ പിടിച്ച അവർ ഇത് വാങ്ങുവാൻ തന്റെ ഭർത്താവിനെ നിർബന്ധിക്കുകയായിരുന്നു. പിന്നീടാണ് അദ്ദേഹം ഈ ദ്വീപ്വാങ്ങുന്നതും ഇന്നുകാണുന്ന രീതിയിലുള്ള ആഡംബര റിസോർട്ടാക്കി മാറ്റുന്നതും. പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത് ഇവിടെ വച്ചായിരുന്നു. ഈ റിസോർട്ടിൽ താമസിച്ച മിന്നും താരങ്ങളിൽ മറ്റൊരാൾ കർദാഷിയാനാണ്.
ഇവരുടെ മൂന്ന് മക്കളിൽ മൂത്ത മകൾ മാത്രമാണ് വിവാഹമോചനത്തെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടുള്ളത്. എന്നാൽ, അവരും ഇതിനു പിന്നിലെ യഥാർത്ഥ കാരണം പറഞ്ഞിട്ടില്ല. ചൈനീസ് ദ്വിഭാഷിയായ ഒരു അവിവാഹിതയുമായി ബന്ധപ്പെട്ട് ചില കഥകൾ പ്രചരിച്ചിരുന്നെങ്കിലും ആ ചൈനീസ് യുവതി തന്നെ അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ