കൊച്ചി : റോഷിന്റെ ആന്റിബോഡി കോക്ടെയ്ൽ ഇന്ത്യയിൽ അടിയന്തിരാവശ്യത്തിന് ഉപയോഗിക്കാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം. കോവിഡ്-19 ഇടത്തരവും മിതമായതുമായ, ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ചികിത്സയ്ക്കായി റോഷിന്റെ കാസിറിവിമാബും ഇംഡെവിമാബും ഉപയോഗിക്കാം.പാൻ-ഇന്ത്യ വിതരണത്തിനായി റോഷ് സിപ്ലയുമായി പങ്കാളികളായി.

12 വയസോ അതിൽ കൂടുതലോ ഉള്ള കുട്ടികളിലും മുതിർന്നവരിലും (കുറഞ്ഞത് 40 കിലോഗ്രാം ഭാരമുള്ളവരിൽ) ഉയർന്ന അപകടസാധ്യതയുള്ളവരുടെ അവസ്ഥ വഷളാകാതിരിക്കാൻ, കൊറോണ വൈറസ് രോഗ ചികിത്സയ്ക്കായി ആന്റിബോഡി കോക്ടെയ്ൽ നൽകാനാണ് അനുമതിയുള്ളത്. രോഗം മൂർച്ഛിക്കാതിരിക്കാൻ ഇത് സഹായിക്കും. ഉയർന്ന അപകടസാധ്യതയുള്ള, ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത കോവിഡ്-19 രോഗികളിൽ (ഔട്ട്പേഷ്യന്റ്‌സ്) നടത്തിയ മൂന്നാംഘട്ട ആഗോള പരീക്ഷണം വിജയിച്ചതായി 2021 മാർച്ച് 23 ന് റോഷ് പ്രഖ്യാപിച്ചിരുന്നു. പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോൾ കാസിറിവിമാബും ഇംഡെവിമാബും ആശുപത്രിയിൽ അഡ്‌മിറ്റാവുന്നതിന്റെയും മരണത്തിന്റെയും സാധ്യത 70 ശതമാനം കുറച്ചതായും രോഗലക്ഷണങ്ങളുടെ ദൈർഘ്യം നാല് ദിവസമായി കുറച്ചതായും കണ്ടെത്തി.

ഇന്ത്യയിൽ കോവിഡ്-19 അണുബാധകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ സമ്മർദ്ദം കുറയ്ക്കുന്നതിനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ റോഷ് പ്രതിജ്ഞാബദ്ധമാണ്. കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലും ഉയർന്ന അപകടസാധ്യതയുള്ള രോഗികളുടെ അവസ്ഥ വഷളാകുന്നതിനുമുമ്പ് ചികിത്സിക്കുന്നതിലും കാസിറിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ ആന്റിബോഡി കോക്ടെയിലുകളെ ആശ്രയിക്കാവുന്നതാണ്. കാസിറിവിമാബിനും ഇംഡെവിമാബിനും ഇയുഎ അനുവദിച്ചതിന് സിഡിഎസ്സിഒയോട് ഞങ്ങൾ നന്ദി പറയുന്നു. കോവിഡ്-19 നുള്ള ഈ ഔട്ട്പേഷ്യന്റ് ചികിത്സ ഇപ്പോൾ നടക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന് പൂരകമാകുമെന്നും ഇന്ത്യയിലെ പാൻഡെമിക്കിനെതിരായ ഞങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും റോഷ് ഫാർമ ഇന്ത്യ മാനേജിങ് ഡയറക്ടർ വി. സിംസൺ ഇമ്മാനുവൽ പറഞ്ഞു.

രാജ്യത്തുടനീളമുള്ള വിതരണത്തിന്റെ കരുത്ത് വർധിപ്പിച്ച് സിപ്ല ഇന്ത്യയിൽ ഉൽപ്പന്നം വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യും. പ്രമുഖ ആശുപത്രികളിലൂടെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലൂടെയും മരുന്ന് ലഭ്യമാക്കും.