- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകൾ ഫ്ലോറിഡായിൽ കണ്ടെത്തി
ഫ്ലോറിഡാ : ജനിതകമാറ്റം സംഭവിച്ച വൈറസ്സുകളുടെ വ്യാപനം ഫ്ലോറിഡാ സംസ്ഥാനത്ത് വർധിച്ച വരുന്നതായി റിപ്പോർട്ട് . 62 പേർ ഇത് വരെ സംസ്ഥാനത്ത് ഇതിനെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട് .
സി.ഡി.സിയുടെ റിപ്പോർട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്ലോറിഡയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് , കാലിഫോർണിയ സംസ്ഥാനമാണ് ഇതിൽ അമേരിക്കയിൽ ഒന്നാം സ്ഥാനത്ത് .
രണ്ടാഴ്ചക്കുള്ളിൽ ഇത് ഇരട്ടിച്ചിരിക്കുകയാണ് യു.കെ വേരിയന്റാണ് പൊതുവെ വ്യാപകമായി കൊണ്ടിരിക്കുന്നത് .
ഏപ്രിൽ മധ്യത്തോടെ ഫ്ലോറിഡായിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസ്സുകളിൽ 62 ശതമാനം യു.കെ വേരിയന്റും , 5.4 ശതമാനം ബ്രസീൽ വേരിയന്റും .2 ശതമാനം സൗത്ത് ആഫ്രിക്കൻ വേരിയന്റുമാണ് .
ഇതിൽ പാം ബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ (600), 54 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീനാ അലോൺസാ ഓഫിസ് അറിയിച്ചു
കോവിഡ് വാക്സിനേഷൻ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 6 മില്യൺ പേർക്ക് ലഭിച്ചിട്ടുണ്ട് , 3 മില്യൺ പേർ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു .
സംസ്ഥാനത്ത് പൊതുവെ കോവിഡ് കേസ്സുകൾ കുറഞ്ഞു വരുന്നുവെങ്കിലും ജനിതമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു . മെഡോണ ഫൈസർ വാക്സിനുകൾ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്ക് ഫലപ്രദമാണെന്നും അറിയിപ്പിൽ പറയുന്നു .