തൃപ്പൂണിത്തറ : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകമാനമുള്ള ജനങ്ങളെ കൊന്നൊടുക്കുന്ന സാഹചര്യത്തിലും മോദിയുടെ കേന്ദ്ര സർക്കാർ പുലർത്തുന്ന കുറ്റകരമായ നിഷ്‌ക്രിയത്വത്തിനെതിരെ വീടുകളെ സമര കേന്ദ്രമാക്കിവനിതകളും കുട്ടികളും മെയ്‌ 8 - അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു.

അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(എ ഐ എം എസ് എസ് ) - കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധ പരിപാടികൾ നടന്നത്.സൗജന്യ വാക്‌സിൻ ഏവർക്കും ലഭ്യമാക്കുക, കോവിഡ് ടെസ്റ്റ് സൗജന്യമാക്കുക, ഗവൺമെന്റ് ആശുപത്രികളിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുക, ഓക്‌സിജൻ, ഐ സി യു , മരുന്നുകൾ എന്നിവ ആവശ്യാനുസരണം ഉറപ്പാക്കുക എന്നീ ഡിമാന്റുകൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തുകയും വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സെക്രട്ടറി കെ.കെ. ശോഭ ജില്ലാ ഭാരവാഹികളായ എം കെ ഉഷ,റെജീന അസീസ്, സുധ എംപി. രാജി കെ.എൻ . സിന്ധു .എൻ.എൻ , ബിന്ദു ബി.പി, കാഞ്ചനവല്ലി, ജ്യോതി ലക്ഷ്മി,എ.ജി. ലസിത, പി.പി. ഓമന എന്നിവർ നേതൃത്വം നൽകി.