- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അൽ-അഖ്സ മോസ്കിൽ പ്രവേശനം നിഷേധിച്ചതിനെതിരെ പ്രതിഷേധം മൂത്തപ്പോൾ നിരപരാധികളെ കൊന്നൊടുക്കി ഇസ്രയേൽ; ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന തെളിവില്ലാത്ത ആരോപണം ഉന്നയിച്ച ശേഷം ഗസ്സയിൽ ബോംബിട്ട് യഹൂദ രാഷ്ട്രം; കൊന്നത് 9 കുട്ടികൾ അടക്കം 20 ഫലസ്തീൻകാരെ
ക്രൂരതയുടെ പര്യായമായി മാറുകയാണോ എന്ന സംശയമുണർത്തുന്ന സംഭവവികസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗസ്സായിൽ ബോംബാക്രമണം നടത്തി ഇന്നലെ ഇസരയേൽ കൊന്നത് 9 കുട്ടികൾ ഉൾപ്പടെ 20 പേരെ. ഹാമാസ് റോക്കറ്റ് ആക്രമണം നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും അത്തരമൊരു റോക്കറ്റ് ആക്രമണത്തിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. ജറുസലേമിലീൽ-അഖ്സാ മോസ്‌കിലേക്ക്പ്രവേശനം തടഞ്ഞതുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒരു മുതിർന്ന ഹമാസ് കമാൻഡർ കൂടി മരണപ്പെട്ട ഈ ആക്രമണത്തിൽ മറ്റ് 65 പേർക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ലക്ഷ്മണരേഖ ലംഘിച്ച ഹമാസിന്റെ നടപടികൾക്കുള്ള പ്രതികരണമാണ് ഈ ആക്രമണം എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പറഞ്ഞത്. തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽ ആക്രമണം നടത്താൻ ആരെയും അനുവദിക്കില്ലെന്നും അത്തരത്തിൽ ആക്രമണത്തിന് തുനിയുന്നവർക്ക് കനത്ത വില നൽകേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 150 റോക്കറ്റുകളാണ് ഹമാസ് ഗസ്സയിൽ നിന്നും തൊടുത്തുവിട്ടത് എന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ അവയെല്ലാം തന്നെ ഡോം ഏരിയൽ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് ആകാശത്തുവച്ചു തന്നെ തകർക്കാൻ ആയതിനാൽ ആരും മരണപ്പെട്ടിട്ടില്ലെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഗസ്സയിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ, രണ്ട് മിലിറ്ററി പോസ്റ്റുകൾ, ഒരു ടണൽ, എട്ട് ഹമാസ് കേന്ദ്രങ്ങൾ എന്നിവയായിരുന്നു തങ്ങൾ ലക്ഷ്യം വച്ചതെന്നും ഇസ്രയേൽ പറഞ്ഞു.
ഗസ്സാ സ്ട്രിപ്പ് നിയന്ത്രിക്കുന്ന ഭീകരസംഘടനയായ ഹമാസ് നേരത്തേ വൈകിട്ട് 6 മണിക്ക് മുൻപായി അൽഅസ്ഖ കോസ്‌കിൽ നിന്നും സുരക്ഷ സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീർന്നതോടെയാണ് അവർ റോക്കറ്റ് ആക്രമണം തുടങ്ങിയത് എന്നാണ് ഇസ്രയേലി കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച മോസ്‌കിന് പുറത്ത് ഫലസ്തീൻകാരും ഇസ്രയേൽ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത് ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഏകദേശം 700 ഫലസ്തീൻകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 21ഇസ്രയേലി സുരക്ഷാ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
മുൻകാലങ്ങളിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാനശ്രമങ്ങളുമായി എത്താറുള്ള ഈജിപ്തും ഖത്തറും ഇത്തവണയും രംഗത്തുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടയിൽ പുരാതന ജറുസലേമിൽ ജനക്കൂട്ടം ഒരു ഇസ്രയേലി കാർ ഡ്രൈവറിനെ കല്ലെറിയുന്നതും അയാൾ കാർ ഓടിച്ച് പേവ്മെന്റിൽ കയറ്റുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു മതിലിൽ ഇടിച്ചുനിന്ന കാറിന്റെ ഡ്രൈവറെ പിന്നെയും ജനക്കൂട്ടം കല്ലെറിയുന്നുണ്ടായിരുന്നു. സായുധ പൊലീസ് രംഗത്തെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ