- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകും; അനുമതി ഫൈസർ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന്
വാഷിങ്ടൺ: അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി. ഫൈസർ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്‌സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
ഉടൻ കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിക്കും. 16 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അമേരിക്ക നേരത്തെ അനുമതി നൽകിയിരുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ നിർണായക നിമിഷമാണിതെന്ന് ഫൈസർ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ബിൽ ഗ്രൂബെർ പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ സുപ്രധാന ഘട്ടമാണിതെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്‌കോക്ക് അഭിപ്രായപ്പെട്ടത്.
ഫൈസർ വാക്‌സിൻ സുരക്ഷിതമാണെന്നും 12-15 വയസിന് ഇടയിലുള്ള 2000 വൊളണ്ടിയർമാരായ കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച സുരക്ഷ വാക്‌സിൻ നൽകിയെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചു.