തൃശൂർ: കോവിഡ് വാർഡിലെ മരണം കണ്ടു പേടിച്ച് ഓടിയ ആൾ കുഴഞ്ഞ് വീണു മരിച്ചു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ (64) ആണു മരിച്ചത്.

മരണം മുന്നിൽ കണ്ട് ഓക്‌സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞുവീണു മരിക്കുക ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം.