വാഷിങ്ടൻ: രണ്ട് വാക്‌സീൻ ഡോസുകളും കുത്തിവച്ചവർ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന ഇളവുമായി അമേരിക്ക. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ നൽകി. ഇതുവഴി കൂടുതൽ പേർ വാക്‌സീനെടുക്കാൻ സന്നദ്ധരാവുമെന്നും യുഎസ് കണക്കുകൂട്ടുന്നു.യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദേശമാണ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്.

കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണിതെന്നും മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.