കുന്നുകര പഞ്ചായത്തിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ ഇടവക സമൂഹം ഒന്നായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോവിഡ് ഡൊമിസിലറി കെയർ സെന്ററിലേക്ക് രോഗികളെ മാറ്റാനും മറ്റ് പഞ്ചായത്തിന്റെ ആരോഗ്യ മേഖലക്ക് ഉപയോഗയോഗ്യമാക്കുന്ന തരത്തിൽ ഇടവകയിലെ ഉപയോഗത്തിലിരിക്കുന്ന വാഹനം കുന്നുകര പഞ്ചായത്തിന് വിട്ടുനൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം തങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു. വാഹനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈന ബാബു ഏറ്റുവാങ്ങുകയും നിയുക്ത MLA  പി രാജിവ് ഇന്നു നടന്ന ഡിസിസി യുടെ ഉത്ഘാടനത്തോട് അനുബന്ധിച്ച് ഫ്‌ളാഗോഫ് ചെയ്തു.