- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിശുദ്ധസ്ഥലങ്ങളിൽ വമ്പൻ കലാപം പൊട്ടിപ്പുറപ്പെട്ടു; അമേരിക്കൻ എതിർപ്പിനെ മറികടന്ന് വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; 65 ഹമാസ കേന്ദ്രങ്ങൾ തകർത്തെന്ന് അവകാശവാദം; രണ്ട് ഇസ്രയേലി ഭടന്മാർക്കും വെടിയേറ്റു; ഫലസ്തീനികളുടെ മരണസംഖ്യ 212 ആയി ഉയർന്നു
ഇസ്രയേലിലും, ഇസ്രയേൽ കൈവശം വച്ചിരിക്കുന്ന ഇടങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ജറുസലേമിലെ പുരാതന നഗരത്തിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ കനത്ത സംഘർഷം ഉണ്ടായി. അതുപോലെ വെസ്റ്റ് ബാങ്കിൽ രണ്ട് സൈനികർക്ക് നേരെ കലാപകാരികൾ വെടിയുതിർത്തു. അമേരിൻ പ്രസിഡണ്ട് ജോ ബൈഡന്റെ വെടിനിർത്തൽ ആവശ്യം തള്ളിക്കളഞ്ഞ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു സംഘർഷം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
തുടർച്ചയായ എട്ടാം ദിവസമായ ഇന്നലെയും ഗസ്സ്സാ മുനമ്പിൽ ഇസ്രയേലി പോർ വിമാനങ്ങൾ ബോംബാക്രമണം നടത്ത്. കഴിഞ്ഞയാഴ്‌ച്ച സംഘർഷങ്ങൾ ഉരുത്തിരിഞ്ഞ അൽ-അഖ്സാ പള്ളിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ഡമാസ്‌കസ് ഗെയ്റ്റിൽ ഇന്നലെ പ്രകടനക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിന് പ്രതികാരമായ ഗസ്സയിൽ നിന്നും മിസൈൽ ആക്രമണവും ഉണ്ടായി. വെസ്റ്റ്ബാങ്കിലെ റമല്ല നഗരത്തിൽ അക്രമികളെ നേരിടുന്ന പൊലീസുകാർക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ രണ്ട് പൊലീസുകാർക്ക് ഗുരുതരമായ പരിക്കേറ്റു.
പ്രതിഷേധക് പ്രകടനങ്ങൾ കൂടുതൽ ആക്രമാസക്തമാകാൻ തുടങ്ങിയതോടെ വെസ്റ്റ് ബാങ്കിലെ തന്നെ ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ എട്ടു ദിവസമായി നീണ്ടുനിൽക്കുന്ന ഈ സംഘർഷത്തിൽ ഫലസ്തീൻകാർക്ക് ഇതുവരെ 212 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതിൽ 61 കുട്ടികളും ഉൾപ്പെടും. അതേസംയം ഒരു കുട്ടിയും മലയാളിയായ സൗമ്യയും ഉൾപ്പടെ ഇസ്രയേൽ ഭാഗത്ത് നഷ്ടപ്പെട്ടിട്ടുള്ളത് പത്ത് ജീവനുകളും.
അതിനിടെ, അതിസൂക്ഷമതയ്യാർന്ന ആക്രമണത്തിലൂടെ ഹമാസിന്റെ സൂയിസൈഡ് സബ്മറൈൻ ഇസ്രയേൽ തകർക്കുന്ന ദൃശ്യം ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഗസ്സ്സയിലാണ് സംഭവം. കപ്പൽ മെഡിറ്ററേനിയനിൽ ഇറക്കിയ ഉടനെയാണ് ആക്രമണം നടന്നത്. ഈ മുങ്ങിക്കപ്പൽ തകർത്ത ഉടനെ തന്നെ ഒരു കാറ് സ്ഫോടനത്തിൽ തകർക്കപ്പെടുന്നതിന്റെ ദൃശ്യവും ലഭ്യമാണ്. ഈ മുങ്ങിക്കപ്പൽ നീറ്റിലിറക്കിയ തീവ്രവാദികളായിരുന്നു ആ കാറിൽ എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
നിറയെ സ്ഫോടകവസ്തുക്കൾ നിറച്ചഹമാസ് മുങ്ങിക്കപ്പലിന്റെ ലക്ഷ്യം ഏതായിരുന്നു എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇവർ നേരത്തേ മെഡിറ്ററേനിയനിലെ ഓയിൽ റിഗ്ഗുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഏകദേശം 70 പൗണ്ടോളം സ്ഫോടകവസ്തുക്കൾ നിറച്ച മുങ്ങിക്കപ്പലിനെ ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ലക്ഷ്യത്തിൽ എത്തിക്കുവാൻ പദ്ധതി ഇട്ടിരുന്നത്. ഗസ്സ്സാ തീർത്തുനിന്ന് പുറപ്പെട്ട ഈ മുങ്ങിക്കപ്പലിന്റെ ലക്ഷ്യം ഇസ്രയേലിലെ ഏതെങ്കിലുമൊരു ബീച്ചോ അല്ലെങ്കിൽ ഇസ്രയേലിന്റെ നാവിക ബോട്ടുകളോ ആയിരുന്നിരിക്കാം എന്നാണ് കരുതുന്നത്.
ലോക രാഷ്ട്രങ്ങളുടെ വാക്കുകൾക്ക് ചെവി നൽകാതെ ആക്രമണവുമായി മുന്നോട്ട് പോകുന്ന ഇസ്രയേൽ കഴിഞ്ഞദിവസം ഹമാസിന്റെ രഹസ്യ ടണലുകൾ തകർത്തിരുന്നു. ഇന്നലെ മുങ്ങിക്കപ്പൽ കൂടി തകർത്തതോടെ ഹമാസിന് നഷ്ടങ്ങൾ വർദ്ധിക്കുകയാണ്. അതിനിടെ ഇന്നലെ ലെബനണിൽ നിന്നും ആറു റോക്കറ്റുകൾ ഇസ്രയേലിനു നേരെ തൊടുത്തുവിട്ടിരുന്നു. എന്നാൽ അതെല്ലാം ലെബനൺ അതിർത്തിക്കുള്ളിൽ തന്നെയാണ് വീണത്.
മറുനാടന് മലയാളി ബ്യൂറോ