റാന്നി: വിവാഹവാഗ്ദാനം നൽകി പൊലീസുകാരൻ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. റാന്നി സ്വദേശിനിയായ യുവതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരൻ പീഡിപ്പിക്കുകയും ഒരു ലക്ഷത്തോളം രൂപ കബളിപ്പിച്ച് തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. പ്രാഥമികാന്വേഷണം നടത്തിയ റാന്നി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.