വാഷിങ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും 2020 ടാക്സ് റിട്ടേൺ സമർപ്പിച്ചു. മെയ് 17 തിങ്കളാഴ്ചയാണ് ഇരുവരും തങ്ങളുടെ വരുമാനത്തെകുറിച്ചുള്ള രേഖകൾ പുറത്തു വിട്ടത്. ദശാബ്ദങ്ങളായി പ്രസിഡന്റും, വൈസ് പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദ വിവരങ്ങൾ വെളിപ്പെടുത്താറുണ്ടെങ്കിലും, ട്രമ്പിന്റെ കാലത്ത് അങ്ങനെ സംഭവിച്ചിരുന്നില്ല. ബൈഡന്റേയും കമലയുടേയും വരുമാനത്തിൽ നിന്നും സംഭാവന നൽകിയിരുന്നത് കാണിച്ചിരുന്നില്ല.

ബൈഡനും, പ്രഥമ വനിത ജിൽ ബൈഡനും 2020 ലെ ആകെ അഡ്ജസ്റ്റസ് ഗ്രോസും ഇൻകം 607336 ഡോളർ സമർപ്പിച്ചപ്പോൾ നികുതിയിനത്തിൽ 157000 ഡോളർ തിരിച്ചടക്കേണ്ടിവന്നു.

കമലഹാരിസും, ഭർത്താവ് ഡഗ് എംഹോപ്പ് അവരുടെ വാർഷീക കുടുംബവരുമാനം(ആഡ്ജസ്റ്റസ് ഗ്രോസ് ഇൻകം)1.7 മില്യൺ ഡോളറായാണ് കാണിച്ചിരിക്കുന്നത്. ഫെഡറൽ ടാക്സായി 621893 ഡോളർ നൽകുകയും ചെയ്തു. ബൈഡന്റെ ടാക്സ് റേറ്റ് 25.9 ശതമാനവും, കമലയുടേത് 36.7 ശതമാനവുമാണ്.

2019 ലതിനേക്കാൾ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കയാണ്(985233). കമലയുടേതും കഴിഞ്ഞവർഷത്തേക്കാൾ കുറവാണ്.1974 മുതൽ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്തു ടാക്സ് വിവരങ്ങൾ കൈമാറുക പതിവായിരുന്നു. ട്രമ്പ് ഈ വിഷയത്തിൽ അലംബാവമാണ് കാണിച്ചിരുന്നത്. 2017ൽ ട്രമ്പ് ലഭ്യമായ കണക്കുകൾ അനുസരിച്ച് 750 ഡോളർ മാത്രമാണ് ഫെഡറൽ ടാക്സായി നൽകിയത്.