- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീളം കോട്ടയത്തുനിന്നും തിരുവനന്തപുരം വരേയുള്ള ദൂരം; വീതി 23 കിലോമീറ്റർ; അതിഭീമൻ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും പിളർന്നുമാറി കടലിലേക്ക് നീങ്ങുന്നു; 2500 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള മഞ്ഞുമലയെ പേടിച്ച് ലോക രാജ്യങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവുംവലിയ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും പിളർന്നുമാറി കടലിലേക്ക് നീങ്ങുകയാണെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 2500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ മഞ്ഞുമല റോണെ ഐസ് ഷെൽഫിന്റെ പടിഞ്ഞാറൻ ഭാഗത്തുനിന്നാണ് അടർന്ന് മാറിയിരിക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനെൽ-1 മിഷൻ മെയ് 14 ന് എടുത്ത ചിത്രങ്ങളിലൊന്നിലാണ് ഈ മഞ്ഞുമല ദൃശ്യമായിരിക്കുന്നത്. അന്റാർട്ടിക്കയിലെ വെഢെൽ സമുദ്രത്തിലാണ് ഇപ്പോൾ ഇത് ഒഴുകിനടക്കുന്നത്.
ഏകദേശം 170 കിലോമീറ്റർ നീളവും 25 കിലോമീറ്റർ വീതിയുമുള്ള ഈ മഞ്ഞുമല, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുമലയാണ്. ഇത് പിളർന്നുമാറിയത് തികച്ചും സ്വാഭാവികമായ പ്രക്രിയ മാത്രമാണെന്നും ഇതിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമൊന്നും ഇല്ലെന്നും ബ്രിട്ടീഷ് അന്റാർട്ടിക് സർവേ പറയുന്നു. എ-76 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ മഞ്ഞുമല, വെഢെൽ സമുദ്രത്തിൽ തന്നെയുള്ള എ-23 എ എന്ന മഞ്ഞുമലയെ പിന്തള്ളിയാണ് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല എന്ന സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.
ആഗോളതലത്തിൽ നടന്ന പരിശ്രമഫലമായാണ് ഈ മഞ്ഞുമല കണ്ടെത്തിയത് എന്നു പറയാം. ബ്രിട്ടീഷ് അന്റാർട്ടിക് സർവേയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇത് പിന്നീട് യു എസ് നാഷണൽ ഐസ് സെന്റർ സ്ഥിരീകരിച്ചു. ഇതിനായി അവർ ഉപയോഗിച്ചതാകട്ടെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനെൽ-1 ഉപഗ്രഹം എടുത്ത ചിത്രങ്ങളും. സി-ബാൻഡ് സിന്തെറ്റിക് അപ്പേർച്ചർ റഡാർ ഇമേജിംഗിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന രണ്ട് പോളാർ-ഓർബിറ്റൽ ഉപഗ്രഹങ്ങൾ അടങ്ങിയതാണ് സെന്റിനെൽ-1 മിഷൻ.
രാത്രിയും പകലും ചിത്രങ്ങളും മറ്റു വിവരങ്ങളും കൈമാറുന്ന ഈ മിഷൻ അന്റാർട്ടിക്ക പോലെ ആൾവാസമില്ലാത്ത സ്ഥലങ്ങാളെ വിദൂരയിടങ്ങളിൽ നിന്ന് നിരീക്ഷിക്കുന്നതിന് സഹായിക്കുന്നു. സാധാരണയായി ഇത്തരം മഞ്ഞുമലകൾക്ക്, അവ അടർന്നുമാറിയ അന്റാർട്ടിക് ക്വാഡ്രന്റുമായി ബന്ധപ്പെട്ട പേരാണ് നൽകുന്നത്. അതിനുശേഷം ക്രമപ്രകാരമുള്ള ഒരു അക്കവും ചേർക്കും. ഈ മഞ്ഞുമല വീണ്ടും വിഘടിക്കുകയാണെങ്കിൽ മറ്റൊരു അക്ഷരം കൂടി അവസാനം ചേർക്കും.
ഈ വർഷം ആദ്യം, 2,240 5800 ചതുരശ്ര കിലോമീറ്ററിൽ അധികം വിസ്തീർണ്ണമുള്ള എ 68 വിഘടിക്കുവാൻ തുടങ്ങിയിരുന്നു. 2017 ജൂലായിൽ അന്റാർട്ടിക്കയിൽ ലാർസൻ സി ഐസ് ഷെല്ഫിൽനിന്നും വിഘടിച്ചുമാറിയതായിരുന്നു ഇത്. ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ വടക്കു ദിശയിലേക്ക് ഒഴുകിയ ഇത് പല ഭാഗങ്ങളായി വിഘടിച്ചു.
ഏറ്റവും വലിയ കഷണത്തിന് നിലവിൽ 50 കിലോമീറ്ററോളം നീളമുണ്ട്. അന്റാർട്ടിക്കയിൽ നിന്നും മഞ്ഞുമലകൾ വിഘടിച്ചുമാറുന്നത് അത്യന്തം ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. ലോകത്തിലെ മുഴുവൻ സമുദ്രങ്ങളിലേയും ജലനിരപ്പ് 2.5 മീറ്ററോളം ഉയർത്തുവാൻ പാകത്തിലുള്ള ജലമാണ് അന്റാർട്ടിക്കയിലെ മഞ്ഞിൽ ഉള്ളത്.