- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് അചിന്ത്യ സിൻഹ അനുസ്മരണയോഗം
തൃപ്പൂണിത്തുറ:എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടേഡ് യൂണിയൻ വിഭാഗമായഎ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗവും, പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന *സഖാവ് അചിന്ത്യ സിൻഹ2021 ഏപ്രിൽ 16 ന് കൽക്കട്ട ഹാർട്ട് ക്ലിനിക്ക് ആൻഡ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ അകാല ചരമം ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും രാജ്യത്തെ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്.
ജോയന്റ് പ്ലാറ്റ്‌ഫോം ഓഫ് ആക്ഷൻ (JPA) അഖിലേന്ത്യാ പ്രസിഡണ്ടും, അംഗണവാടി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന അചിന്ത്യ സിൻഹ, ബീഡി, ടീ പ്ലാറ്റേഷൻ, മോട്ടോർ വാഹനം, റെയിൽവെ, ബാങ്ക് തുടങ്ങി നിരവധി തൊഴിൽ മേഖലകളിലെ യൂണിയനുകളുടെ നേതാവുകൂടി ആയിരുന്നു.
അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട്എ.ഐ.യു.റ്റി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 21 വൈകിട്ട് 6 മണിക്ക് ഓൺലൈനിൽഅനുസ്മരണ യോഗം നടക്കും.
എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും കേരളസംസ്ഥാന പ്രസിഡണ്ടുമായആർ. കുമാർഅനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, എസ്.സീതിലാൽ, വർഗ്ഗീസ് എം ജേക്കബ്ബ് തുടങ്ങിയവ നേതാക്കൾ സംസാരിക്കും.