- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടിൽ അവധിക്ക് പോയപ്പോൾ ഇരട്ട പ്രേമം; സുന്ദരിയായ ലണ്ടൻകാരിയെ വെടിവെച്ച് കാമുകരിൽ ഒരാൾ; 24കാരിക്ക് നഷ്ടമായത് സ്വന്തം ജീവൻ
ലണ്ടനിലെ പഠനത്തിൽ നിന്നും അവധിക്ക് നാട്ടിൽ പോയപ്പോൾ ഇരട്ട പ്രേമം നടത്തിയ ലണ്ടൻകാരിയായ യുവതിയെ കാമുകന്മാരിൽ ഒരാൾ വെടിവെച്ചു കൊന്നു. ലാഹോറിൽ താമസിക്കുന്നതിനിടെ മെയ്റാ സുൽഫിക്കർ എന്ന 24കാരിക്കാണ് ഇരട്ട പ്രേമത്തിനിടയിൽ ജീവൻ നഷ്ടമായത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാദ് അമീർ ബട്ട് എന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവിൽ പോയ മറ്റൊരു കാമുകനായ സഹീർ ജദൂൻ എന്ന യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
ലണ്ടനിൽ നിന്നെത്തിയ സുൽഫിക്കറിന് താമസിക്കാൻ ഡിഫൻസ് ഏരിയയിൽ വാടകയ്ക്ക് വീട് എടുത്തുകൊടുത്തത് ജദൂൻ ആണ്. ഈ വീട്ടിൽ നിന്നാണ് സുൽഫിക്കറിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും അകന്ന് താമസിച്ചത് കാമുകനുമൊത്ത് ഈ വീട്ടിൽ സമയം ചെലവഴിക്കാനാണെന്നാണ് പൊലീസ് കണ്ടെത്തൽ. അമീർ ബട്ട് സുൽഫിക്കറിനെ പലപ്പോഴും ഭീഷണിപ്പെടുത്തിയതായും ജദൂണുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും പ്രേമത്തോടെ പലതിനും പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു.
കാമുകന്മാർ ഇരുവരും ചേർന്നാണോ അതോ അവരിൽ ഒരാൾ മാത്രമാണോ കൊലനടത്തിയതെന്ന് വ്യക്തമല്ല. പൊലീസ് ഇത് അന്വേഷിച്ച് വരികയാണ്. അമീർ ബട്ടിനെ മണിക്കൂറുകൾ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. സുൽഫിക്കറിനെ അറിയാമെന്ന് സമ്മതിച്ച ബട്ട് പക്ഷെ താൻ കൊലപാതകം നടത്തിയിട്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. കുറച്ച് ദിവസമായി സുൽഫിക്കറിനെ താൻ കണ്ടിട്ടില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
അന്വേഷണം നടക്കുകയാണെന്നും കൊലപാതകിയെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ബട്ടിന്റെയും ജദൂണിന്റേയും വിവാഹ ആലോചനകൾ സുൽഫിക്കർ നിരസിച്ചിരുന്നതായും അതിനു ശേഷം ഇരുവരും സുൽഫിക്കറിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കൊല്ലപ്പെട്ട സുൽഫിക്കറിന്റെ അമ്മാവൻ വ്യക്തമാക്കി.
മെയ് മൂന്നിനാണ് സുൽഫിക്കറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിന് വെടിയേറ്റ യുവതിയെ രക്തത്തിൽ കുളിച്ച നിലയിൽ ബെഡ്റൂമിലാണ് കണ്ടെത്തിയത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ഫെൽത്താം സ്വദേശിനിയാണ് സുൽഫിക്കർ. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിൽ നിന്നും ഗ്രാജുവേഷൻ എടുത്ത സുൽഫിക്കർ അമ്മയുമൊത്ത് കസിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പാക്കിസ്ഥാനിൽ എത്തിയത്. എന്നാൽ പാക്കിസ്ഥാൻ കോവിഡ് റെഡ് ലിസ്റ്റിൽ പെട്ടതോടെ അവിടെ തന്നെ തുടരുകയായിരുന്നു.