കൊച്ചി : രാജ്യത്തെ മുൻനിര എഫ്എംസിജി ഡയറക്റ്റ് സെല്ലിങ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, 'ആരോഗ്യവും ശുചിത്വവും' പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവൽക്കരണ കാംപയിൻ ആരംഭിച്ചു. പോഷകാഹാരത്തിലൂടെ പ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യകരമായ ജീവിതരീതി സ്ഥിരമായി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലെ ആംവേയുടെ 23-ാം വാർഷികത്തിൽ ആരംഭിച്ച കാംപയിൻ ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് ശരിയായ പോഷകാഹാരം എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് അവബോധം നൽകുന്നു. ഡോക്ടർമാരുടെയും പോഷകാഹാര വിദഗ്ധരുടെയും ഒരു പാനൽ വെർച്വൽ സെഷനുകളിലൂടെ കാംപയിനുമായി സഹകരിക്കും. ഇന്ത്യയിലുടനീളം, ആംവേയുടെ 5.5 ലക്ഷം ഡയറക്റ്റ് സെല്ലർമാർക്കും റീട്ടെയിലർമാർക്കും അവരുടെ ഉപഭോക്താക്കൾക്കും ഉപയോഗപ്രദമായ 1000 സെഷനുകൾ ആംവേ ഇതിനകം നടത്തി.

ഇന്ന് ആരോഗ്യവും ക്ഷേമവും മറ്റെല്ലാത്തിനേക്കാളും പ്രാധാന്യം അർഹിക്കുന്നു. ഒരാളുടെ സമഗ്ര ആരോഗ്യത്തെ സഹായിക്കുന്നതിന് പോഷക സപ്ലിമെന്റുകൾ കഴിക്കുന്ന ശീലം വർധിച്ചു. അടുത്തിടെ നടത്തിയ സർവേ പ്രകാരം, 50 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണക്കുന്നതിനായി കൂടുതൽ സപ്ലിമെന്റുകൾ എടുക്കുന്നതായി കണ്ടെത്തി. വിറ്റാമിൻ, ഡയറ്ററി സപ്ലിമെന്റ് മാർക്കറ്റിൽ ആംവേയുടെ ശക്തമായ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ തയ്യാറാണ്. പോഷകാഹാരം, പ്രതിരോധശേഷി, ശുചിത്വം എന്നിവക്കൊപ്പമുള്ള സ്വയം പരിരക്ഷ ഈ വർഷം ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായി തുടരും. അതിനനുസൃതമായാണ് ഇന്ത്യയിലെ ഞങ്ങളുടെ 23-ാം വാർഷികത്തിൽ 'ആരോഗ്യവും ശുചിത്വവും' എന്ന ബോധവൽക്കരണ കാംപയിൻ ആരംഭിച്ചത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കും ഉപഭോക്തൃ ജീവിതശൈലിക്കും അനുസൃതമായി നൂതനവും ലോകോത്തര നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് ഞങ്ങളുടെ ബ്രാൻഡിൽ വിശ്വാസം വർധിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനും ആരോഗ്യത്തിന് ശുചിത്വ രീതികൾ വികസിപ്പിക്കുന്നതിനുമായി ഞങ്ങൾ ഒന്നിലധികം ഡിജിറ്റൽ സംരംഭങ്ങൾ നടത്തിവരുന്നു- ആംവേ ഇന്ത്യ സിഇഒ അൻഷു ബുധരാജ പറഞ്ഞു.

നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോൾ, ഓരോരുത്തരും ഏറ്റവും മികച്ച രീതിയിൽ സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രിവന്റീവ് ഹെൽത്ത് കെയറും വ്യക്തിഗത പോഷകാഹാര പരിഹാരങ്ങളും തേടുന്നത് ഇന്ന് ഉപഭോക്താക്കളിൽ സ്വയം പരിചരണത്തിന്റെ പ്രധാന ഭാഗമാണ്. അവബോധം വ്യാപിപ്പിക്കുന്നതിനും പൊതുവായ തെറ്റിദ്ധാരണകളെ ദുർബലപ്പെടുത്തുന്നതിനും ഞങ്ങളോടൊപ്പം ചേർന്നതിന് ഡോക്ടർമാരോടും മറ്റ് ആരോഗ്യ വിദഗ്ധരോടും ഞങ്ങൾ നന്ദിയുള്ളവരാണ്- ആംവേ ഇന്ത്യയുടെ വടക്ക്, തെക്ക് സീനിയർ വൈസ് പ്രസിഡന്റ് ഗുർഷരൻ ചീമ പറഞ്ഞു