ഷിക്കാഗോ : ബെക്കേഴ്‌സ് ഹോസ്പിറ്റൽ റിവ്യു പബ്ലിക്കേഷൻ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക്ക് ഐലന്റർ ഹെറിറ്റേജ് മാസാചരണത്തിന്റെ ഭാഗമായി മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഒൻപതു പേരെ ആദരിച്ചതിൽ ഇന്ത്യൻ അമേരിക്കൻ ഡോ.അബ്രഹാം വർഗീസും ഉൾപ്പെടുന്നു .

രോഗികളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുകയും അവരെ അനുഭാവപൂർവം കേൾക്കുവാൻ തയാറാകുകയും ഡോക്ട്ര്മാരിൽ പ്രഥമഗണനീയനായാണ് അബ്രഹാം വർഗീസെന്ന് പബ്ലിക്കേഷന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു .

കേരളത്തിൽ നിന്നുള്ള മാതാപിതാക്കൾക്ക് ഐത്യോപ്യയിൽ 1955 ലാണ് ഡോ.വർഗീസ് ജനിച്ചത് , ഈസ്റ് ആഫ്രിക്കയിലും ഇന്ത്യയിലുമായി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി . 1980 ൽ റസിഡൻസിക്കായി ഈസ്റ് ടെന്നസി സ്റേറ് യൂണിവേഴ്സിറ്റിയിൽ എത്തി , 1983 ൽ റസിഡൻസി പൂർത്തീകരിച്ചു 2 വര്ഷം ബോസ്റ്റൺ സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു .

സ്റ്റാൻഫോർഡ് യൂയൂണിവേഴ്സിറ്റി തിയറി ആൻഡ് പ്രാക്ടീസ് മെഡിസിൻ പൊഫസർ , ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റേണൽ മെഡിസിൻ സീനിയർ അസ്സോസിയേറ്റ് അദ്ധ്യക്ഷൻ , നിരവധി മെഡിക്കൽ ഗ്രന്ഥങ്ങളുടെ രചയിതാവും , രണ്ടു ഓർമക്കുറിപ്പുകൾ നോവൽ എന്നിവയുടെ ഗ്രന്ഥകാരനാണ് ഡോ.അബ്രഹാം വർഗീസ് .

2016 ൽ നാഷണൽ ഹ്യുമാനിറ്റീസ് മെഡൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റായിരുന്ന ബരാക് ഒബാമയിൽ നിന്നും ഏറ്റു വാങ്ങിയിരുന്നു .
ഭാര്യ സിൽവിയ വർഗീസും മക്കൾ ട്രിസ്റ്റൽ വർഗീസും , സ്റ്റീവൻ വർഗീസും , ജേക്കബ് വർഗീസും

സാൻ അന്റോണിയ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്റർ മെഡിക്കൽ ഹ്യുമാനിറ്റീസ് ആൻഡ് എത്തിക്സ് വിഭാഗം സ്ഥാപക ഡയറക്ടർ കൂടിയാണ് ഡോ.അബ്രഹാം വർഗീസ് .