ന്യൂഡൽഹി: ജിഡിപി വളർച്ചയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ. തെളിവു സഹിതം കണക്ക് പങ്കുവച്ച് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'വാക്‌സീനില്ല, കുറഞ്ഞ ജിഡിപി, ഉയർന്ന കോവിഡ് മരണം... കേന്ദ്രസർക്കാരിന്റെ പ്രതികരണം എന്താണ്. പ്രധാനമന്ത്രിയുടെ കരച്ചിൽ' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജിഡിപി വളർച്ചയുടെയും കോവിഡ് മരണത്തിന്റെയും കണക്കുകൾ വിവരിക്കുന്ന ചാർട്ടും രാഹുൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളർച്ച മൈനസ് എട്ടു ശതമാനമാണെങ്കിൽ പാക്കിസ്ഥാന്റേത് 0.4 ശതമാനമാണ്. ബംഗ്ലാദേശിന്റെ 3.8, ശ്രീലങ്കയുടേത് മൈനസ് 4.6 എന്നിങ്ങനെയാണ്. കോവിഡ് മരണനിരക്കും ഇന്ത്യയിൽ കൂടുതലാണെന്ന് കണക്കുനിരത്തി രാഹുൽ ചൂണ്ടിക്കാട്ടുന്നു.