- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒളിമ്പിക്‌സിൽ രാജത്തിന് വേണ്ടി വിജയം നേടാൻ തയ്യാർ; നീണ്ട മൂന്ന് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പരസ്യ പ്രസ്താവനയുമായി ജിമ്നാസ്റ്റിക് താരമായ പുടിന്റെ കാമുകി; 2019ൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയെന്ന് പറയപ്പെടുന്ന അലീന കബേവയെ തേടി റഷ്യ
ക്രംലിൻ: മൂന്ന് വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ പരസ്യ പ്രസ്താവനയുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ കാമുകിയും ജിംനാസ്റ്റിക് താരവുമായ അലീന കബേവ രംഗത്ത്. ഒളിമ്പിക്‌സിൽ നിങ്ങളുടെ രാജ്യത്തിന് വേണ്ടി വിജയം നേടാൻ തയ്യാറാണെന്ന പ്രസ്്താവനയുമായാണ് കബേവ എത്തിയത്. രണ്ടര വർഷങ്ങൾക്ക് മുമ്പാണ് അലീന കബേവ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒളിവ് ജീവിതം നയിച്ച കബേവ എവിടെ എന്ന് ആർക്കും അറിയില്ലായിരുന്നു. 2019ൽ കബേവ ഇരട്ട ആൺമക്കൾക്ക് ജന്മം നൽകിയതായും വാർത്തകൾ പ്രചരിച്ചിരുന്നു.
38കാരിയായ കബേവ ഒളിമ്പിക്‌സിൽ റിഥമറ്റിക് ജിംനാസ്റ്റിലെ ഗോൾഡ് മെഡൽ ജേതാവാണ്. 2019ൽ മോസ്‌കോയിലെ ആശുപത്രിയിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതായാണ് കബേവയെ കുറിച്ച് അവസാനമായി കേട്ട വാർത്ത. എന്നാൽ ഇതേ കുറിച്ച് കബേവയോട് അടുത്ത വൃത്തങ്ങൾ ഒന്നും മറുപടി പറഞ്ഞില്ല. കഴഞ്ഞ ദിവസം മോസ്‌കോയിൽ മാധ്യമങ്ങളെ കണ്ട താരം റഷ്യയിലെ ജിംനാസ്റ്റിക് താരങ്ങൾ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി വിജയം കൊണ്ടു വരാൻ തയ്യാറാണെന്ന് അറിയിക്കുക ആയിരുന്നു.
റഷ്യൻ ജിംനാസ്റ്റിക് ഫെഡറേഷൻ വഴിയായിരുന്നു കബേവയുടെ സ്റ്റേറ്റ്‌മെന്റ് പുറത്ത് വന്നത്. കബേവയുടെ ആരാധകർ എങ്ങനെയാണ് താരത്തെ ജന്മദിനത്തതിൽ വിഷ് ചെയ്യുന്നത് എന്ന് പരാതിപ്പെടുന്നതിനിടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിതമായുള്ള പ്രത്യക്ഷപ്പെടൽ. 2008ലാണ് പ്രോ-ക്രെംലിൻ എംപിയായിരുന്ന അലീന കബേവയേയും പുടിനേയും ചേർത്ത് വിവാദങ്ങൾ പുറത്ത് വരുന്നത്. ഇതിന് ശേഷമാണ് പുടിന്റെ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം പിരിയുന്നത്.
ഒക്ടോബർ 2018ലാണ് കബേവ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. 2019ൽ കബേവ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതായും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ കബേവയോട് അടുത്ത വൃത്തങ്ങൾ തയ്യാറായില്ല.