- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ പതാക കത്തിച്ചും വാഹനങ്ങൾ അടിച്ചു തകർത്തും ലണ്ടൻ തെരുവിലൂടെ നീങ്ങിയത് പതിനായിരങ്ങൾ; ഇസ്രയേൽ എംബസിയിലേക്കുള്ള മാർച്ചിൽ ഞെട്ടി ബ്രിട്ടീഷ് പൊലീസ്; ആർക്കും നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം വിളിച്ചത് ഫലസ്തീൻ അനുകൂല മുദ്രവാക്യങ്ങൾ
തുടർച്ചയായ രണ്ടാം വാരാന്ത്യത്തിലുംബ്രിട്ടൻ സാക്ഷ്യം വഹിച്ചത് നിരവധി ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾക്കായിരുന്നു. ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർ ഇസ്രയേലിന്റെ ദേശീയ പതാക കത്തിച്ചു. ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിന് ഉടനടി പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളായിരുന്നു സെൻട്രൽ ലണ്ടനിൽ ഒത്തുചേർന്നത്. തുടർച്ചയായ രണ്ടാം വാരാന്ത്യമാണ് ഇവർ ഇങ്ങനെ ഒത്തുചേരുന്നത്.
പ്രതിഷേധം അക്രമാസക്തമായപ്പോൾ നിരവധി വാഹനങ്ങളും അടിച്ചു തകർത്തു. ഗതാഗത തടസ്സമുണ്ടാക്കിയും, ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടും നഗരവീഥിയിലൂടെ നീങ്ങിയ ആയിരങ്ങൾ പല അക്രമങ്ങളും കാണിക്കുന്നുണ്ടായിരുന്നു. ഇതിൽ ഏറ്റവും വലിയ സംഘം വിക്ടോറിയ എംബാർക്ക്മെന്റിനരികെ ചുറ്റുവട്ടത്തുള്ള റോഡുകളും തടസ്സപ്പെടുത്തി നിലകൊണ്ടപ്പോൾ പൊലീസുകാർ കാണികളായി നിലകൊണ്ടതേയുള്ളു.
മാസ്‌ക് ധരിച്ചെത്തിയ പ്രതിഷേധക്കാരിൽ പലരുടെ കൈകളിലും ഫലസ്തീൻ പതാകയും ഉണ്ടായിരുന്നു. ചിലർ ഇതിനിടയിൽ തൊട്ടടുത്തുള്ള വൈറ്റ്ഹാൾ ഗാർഡനകത്ത് കയറി പ്രാർത്ഥനകളിൽ മുഴുകുന്നുണ്ടായിരുന്നു. 11 ദിവസം നീണ്ടുനിന്ന ഇസ്രയേൽ ബോംബിംഗിൽ കനത്ത നാശനഷ്ടങ്ങളാണ് ഗസ്സ്സയിൽ ഉണ്ടായിരിക്കുന്നത്. വെടിനിർത്താനുള്ള തീരുമാനം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുവാൻ ഈജിപ്തിന്റെ മദ്ധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്.
പതിനൊന്നു ദിവസത്തിനു ശേഷം മേഖലയിൽ ഇന്നലെ ശാന്തത ദൃശ്യമതായി. ഗസ്സ്സയിലേക്ക് അത്യാവശ്യസാധനങ്ങളു പേറി 130 ട്രക്കുകളാണ് ഇന്നലെ പോയത്. ലണ്ടനിൽ ഫലസ്തീൻ പതാകകളും വഹിച്ച പ്രതിഷേധക്കാർ ഹൈഡ് പാർക്ക് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീനിന് സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഇവരുടെ കൈയിൽ കാണാമായിരുന്നു. നാഷണൽ എഡ്യുക്കേഷൻ യൂണിയൻ, ഫലസ്തീൻ സോളിഡാരിറ്റി കാംപെയ്ൻ, സ്റ്റോപ്പ് ദി വാർ കൊയാലിഷൻ എന്നീ സംഘടനകളുടെ സാന്നിദ്ധ്യം ഈ പ്രതിഷേധ മാർച്ചിൽ ഉണ്ടായിരുന്നു.
ഇവരിൽ ഒരു ചെറിയകൂട്ടമാണ് അക്രമാസക്തരായത്. മാസ്‌ക് ധരിക്കാതെ എത്തിയ ഈ കൂട്ടം ഇസ്രയേലിന്റെ പതാക കത്തിക്കുകയും വഴിയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഏതായാലും വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതോടെ മേഖലയിലേക്ക് സമാധാനം തിരിച്ചുവന്നിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഫലസ്തീനിനാണ് കൂടുതൽ നഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.
ഗസ്സ്സയിലെ പ്രധാന വ്യാപാര കേന്ദ്രം അപ്പാടെ തകർന്നത് മേഖലയുടെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ല് തകർത്തിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്, കൂടുതൽ ആൾനാശം സംഭവിച്ചതും ഫലസ്തീൻ പക്ഷത്തിനായിരുന്നു.