- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റ് അതിതീവ്രമാകും: ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാ്യധത: ഏഴ് ജില്ലകളിൽ എല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും കേരളത്തിലാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരും.
ആൻഡമാനു സമീപം രൂപം കൊണ്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ തീവ്രന്യൂനമർദമായി മാറി. ഇന്നു രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. വീണ്ടും ശക്തിയാർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി മറ്റന്നാൾ വടക്കൻ ഒഡീഷപശ്ചിമബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണു വിലയിരുത്തൽ. ഒഡിഷ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ന്യൂനമർദഫലമായി അറബിക്കടലിലെ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതാണ് മഴ സജീവമാക്കിയത്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഈ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മെയ് 22ന് രൂപപ്പെട്ട ന്യൂനമർദ്ദം മെയ് 23 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമാകുമെന്നും ഇത് വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും.
തുടർന്നും വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്ന് മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉൾനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.
ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഒരുക്കങ്ങൾ വിലയിരുത്തി പ്രധാന മന്ത്രി
യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മോദി പറഞ്ഞു. യാസ് ചുഴലിക്കാറ്റിന് ഇടയാക്കുന്ന ന്യൂനമർദ്ദം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി പ്രധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദ്യുതിയും ടെലഫോൺ സംവിധാനവും തകരാറിലായാൽ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ അഥോറിറ്റി, ടെലികോം, വൈദ്യുതി, സിവിൽ ഏവിയേഷൻ, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
വേനൽമഴ 128% അധികം
ഈ വർഷം മാർച്ച് 1 മുതൽ ഇതുവരെ 128% അധികമഴ ലഭിച്ചു. സമീപകാലത്തെ ഏറ്റവും ഉയർന്ന വേനൽമഴ കണക്കാണിത്. 2014, 2016, 2017, 2019 വർഷങ്ങളിൽ വേനൽമഴ ശരാശരിയെക്കാൾ കുറഞ്ഞു. 2015 (23%), 2018 (37%), 2020 (7%) വർഷങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.