- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹതാമസക്കാരൻ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി; ഗുരുതരാമായി പൊള്ളലേറ്റ് മരിച്ചത് ബംഗാൾ സ്വദേശിനിയായ 22കാരി
മാവേലിക്കര: സഹതാമസക്കാരൻ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിനി മരണത്തിന് കീഴടങ്ങി. ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി ഡീസൽ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ 22 കാരിയാണ് ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത്.
ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശി ബബ്ലു മർഡിയുടെ ഭാര്യ സുജിത കിസ്‌കു (സംഗീത22) ആണു 85% പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി ഏഴോടെ മരിച്ചത്. മെയ് 4നു പുലർച്ചെ ആണ് ബംഗാൾ മാൽഡ സലൈഡങ്ക ദക്കിൻബാസ്തുവിൽ കുർദൂസ് അൻസാരി (22) സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്.
Next Story