- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടം ഇന്ന്; ഭണ്ഡാര എഴുന്നള്ളത്തിന് ഭക്തജനങ്ങളെ ഒഴിവാക്കും
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടം ഇന്ന് നടക്കും. രണ്ട് നെയ്യമൃത് സംഘങ്ങൾ മാത്രമേ ഇക്കുറി നെയ്യാട്ടത്തിനായി കൊട്ടിയൂരിലെത്തൂ. വയനാട്ടിലെ മുതിരേരി കാവിൽനിന്നുള്ള പരാശക്തിയുടെ വാൾ തിങ്കളാഴ്ച സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് എത്തിക്കും. നാലാളുകൾവീതം ഉൾപ്പെടുന്ന വില്ലിപ്പാലൻ കുറുപ്പും സംഘവും തമ്മേങ്ങാടൻ നമ്പ്യാരും സംഘവും തൃക്കപാലം മഠത്തിൽനിന്ന് രണ്ടാളുകളുമാണ് നെയ്യാട്ടത്തിന് പങ്കെടുക്കുകയെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ക്ഷേത്ര അടിയന്തരയോഗത്തിലും അഞ്ച് ആളുകളേ പങ്കെടുക്കൂ. ചൊവ്വാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് ഭണ്ഡാരം എഴുന്നള്ളത്തും നടക്കും. രാവിലെ അമ്മാറയ്ക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ കുടകൾ സ്ഥാനികർ കാൽനടയായി കൊട്ടിയൂരിലെത്തിക്കും. ഭണ്ഡാരം എഴുന്നള്ളത്ത് ദിനത്തിൽ ആനകളെയും ഭക്തജനങ്ങളെയും ഒഴിവാക്കി അഞ്ചുപേർ രാത്രി അക്കരെ കൊട്ടിയൂരിലെത്തി ചടങ്ങുകൾ നടത്തും. അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ നടക്കുന്ന ശീവേലിയിലും ആനകളെ ഒഴിവാക്കിയിട്ടുണ്ട്.